/indian-express-malayalam/media/media_files/uploads/2023/10/Gautami.jpg)
പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല; ബിജെപി വിട്ട് നടി ഗൗതമി
ചെന്നൈ: ബിജെപിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ബിജെപി വിടുന്നതായി നടി ഗൗതമി. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു.
"അഗാധമായ നിരാശയാലാണ് താന്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. 25 വര്‍ഷം മുമ്പ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് ദേശീയ നിര്‍മിതിയില്‍ എന്റെ സംഭാവന നല്‍കാനാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട എല്ലാ വെല്ലുവിളികളിലും ഞാന്‍ ആ പ്രതിബദ്ധതയെ മാനിച്ചു. എന്നിട്ടും ഇന്ന് ഞാന്‍ എന്റെ ജീവിതത്തിലെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുകയാണ്, എനിക്ക് പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും ഒരു പിന്തുണയും ഇല്ലെന്ന് മാത്രമല്ല, അവരില്‍ പലരും ആ വ്യക്തിയെ സജീവമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. '' ഗൗതമി രാജികത്തില്‍ പറയുന്നു.
''20 വര്‍ഷം മുമ്പ് ചെറിയ കുട്ടിയുമായി വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. മാതാപിതാക്കള്‍ മരിച്ചുപോയിരുന്നു. ആ സമയത്ത് മുതിര്‍ന്ന രക്ഷകര്‍ത്താവിനെ പോലെ അളഗപ്പന്‍ എന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഞാന്‍ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകള്‍ കൈമാറി. എന്നാല്‍ ഈയടുത്ത കാലത്താണ് തട്ടിപ്പുനടത്തിയത് ശ്രദ്ധയില്‍ പെട്ടത്. പരാതി നല്‍കിയെങ്കിലും അത് നടപടിയാകാന്‍ ഒരുപാട് കാലമെടുക്കുമെന്നും ഗൗതമി ചൂണ്ടിക്കാട്ടി. ഈയവസരത്തില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി പിന്തുണച്ചില്ല. എന്നാല്‍ അളഗപ്പനെ പിന്തുണച്ചാണ് മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു. തനിക്ക് മുഖ്യമന്ത്രിയിലും പോലീസിലും നിയമ വ്യവസ്ഥയിലും പ്രതീക്ഷയുണ്ടെന്ന് ഗൗതമി കത്തില്‍ പറയുന്നു. നീതിക്കുവേണ്ടിയും മകളുടെ ഭാവിക്കുവേണ്ടിയും, ഏകരക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലുമുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും കത്തില്‍ പറയുന്നു.
അഗളപ്പനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് ഗൗതമി പറഞ്ഞു.സെപ്തംബറില്‍ ഗൗതമി അളഗപ്പനും ഭാര്യ എ എല്‍ നാച്ചലിനും എതിരെ 25 കോടി രൂപയുടെ സ്വത്ത് തട്ടിയതിന് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും ഗൗതമി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതു വില്‍ക്കാന്‍ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും അഴഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമി പരാതിയില്‍ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us