Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ബോളിവുഡ് താരം നരേന്ദ്ര ഝാ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

Narendra Jha

മുംബൈ: ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 55 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ മൈനര്‍ അറ്റാക്കിനെ തുടര്‍ന്ന് ഭാര്യ പങ്കജ് താക്കൂറിനൊപ്പം വാഡയില്‍ വിശ്രമത്തിലായിരുന്നു. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു.

ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി ടെലിവിഷനിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്സ് 2 എന്നിവയാണ് ഝാ വേഷമിട്ട പ്രധാനചിത്രങ്ങള്‍.

ബാഹുബലി താരം പ്രഭാസ് കേന്ദ്രകഥാപാത്രമാകുന്ന തെലുങ്ക് ചിത്രം സാഹോയില്‍ ഝാ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 12 നാണ് സാഹോ പുറത്തിറങ്ങുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Actor narendra jha passes away

Next Story
യുപി ഉപതിരഞ്ഞെടുപ്പ് : ബിജെപിയെ ബഹുദൂരം പിന്നിലാക്കി സമാജ്‌വാദി പാര്‍ട്ടിക്ക് വിജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com