ഹൈദരാബാദ്: തെലുഗ് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ചരക്കു സേവനനികുതി വകുപ്പ് മരവിപ്പിച്ചു. നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് നികുതി വകുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹൈദരാബാദ് ജിഎസ്ടി കമ്മീഷണറേറ്റ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. 2007-08 സാമ്പത്തീക വര്‍ഷത്തിലെ സേവന നികുതി കുടിശ്ശിക വരുത്തിയതിനാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ജിഎസ്ടി കമ്മിഷനറേറ്റ് വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം ബ്രാന്‍ഡ് അംബാസിഡറായും പരസ്യങ്ങളിലും പ്രചരണങ്ങളിലും പങ്കെടുത്തും ഉളള നികുതി ഇനത്തില്‍ അടയ്ക്കാത്തത് 18.5 ലക്ഷം രൂപയാണ്. ഇതോടെയാണ് ജിഎസ്ടി വകുപ്പ് താരത്തിന്റെ ബാങ്ക് അക്കൗണ്ടുകളായ ആക്‌സിസ് ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ട് മരവിപ്പിച്ചത്. നിലവില്‍ പിഴയും പലിശയും ചേര്‍ത്ത് 73.5 ലക്ഷം രൂപയാണ് മഹേഷ് നല്‍കേണ്ടത്.നിരവധി സ്ഥാപനങ്ങളുടെയും ബ്രാന്‍ഡുകളുടേയും ബ്രാന്‍ഡ് അംബാസിഡര്‍ ആയ താരം ഇതിനൊന്നും നികുതി അടച്ചിട്ടില്ലെന്നാണ് നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

ഇന്ന് ആക്സിസ് ബാങ്കില്‍ നിന്ന് മാത്രം 42 ലക്ഷം രൂപ നികുതി വകുപ്പ് നികുതി ഇനത്തില്‍ കണ്ടെടുത്തിട്ടുണ്ട്. നാളെ ഐസിഐസിഐ ബാങ്ക് ബാക്കി തുക അടക്കുമെന്നാണ് അറിയുന്നത്. ഇല്ലാത്തപക്ഷം ബാങ്കിനെതിരെ നടപടി എടുക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ