മുംബൈ: സിനിമാ- സീരിയൽ താരം കൃതിക ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. അന്തേരിയിലെ വസതിയിൽ ആണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്തേരിയിലെ ചാർ ബംഗളാവിൽ ഭൈരവ്​നാഥ്​ സൊസൈറ്റി അപ്പാർട്ട്​മെന്റിലാണ്​ കൃതിക താമസിച്ചിരുന്നത്​. അടച്ചിട്ട കൃത്രികയുടെ ഫളാറ്റിൽ നിന്ന്​ ദുർഗന്ധം വമിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തിങ്കളാഴ്​ച വൈകിട്ട്​ നാലു മണിയോടെ പൊലീസ്​ എത്തി ഫളാറ്റ്​ തുറന്നപ്പോഴാണ്​ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്​. നാലു ദിവസമായി ഫളാറ്റ്​ അടച്ച നിലയിലായിരുന്നുവെന്ന്​ അയൽവാസികൾ പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി.

ദുരൂഹമരണത്തിന്​ കേസെടുത്തതായും കൊലപാതകമാ​ണെന്ന്​ സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു. ‘മരണം നടന്നിട്ട് മൂന്നോ നാലോ ദിവസമായെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്ന് മനസിലായത്. കൊലപാതകമാകാൻ സാധ്യത ഏറെയാണ്’ പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഹരിദ്വാർ സ്വദേശിയാണ്​ കൃതിക ചൗധരി. കങ്കണ റൗണത്ത്​ നായികയായ ര​ജ്ജോയിലാണ്​ അവസാനമായി അഭിനയിച്ചത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook