ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. 69 ദിവസങ്ങൾക്കുശേഷമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 7,178 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 16 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,31,345 ആയി ഉയർന്നു.
സജീവ കേസുകളുടെ എണ്ണം 65,683 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.16 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.41 ശതമാനവുമാണ്. സജീവ കേസുകൾ മൊത്തം അണുബാധകളുടെ 0.15 ശതമാനവും ദേശീയ രോഗമുക്തി നിരക്ക് 98.67 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,43, 01,865 ആയി ഉയർന്നു. മരണനിരക്ക് 1.18 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 220.66 കോടി കോവിഡ് വാക്സിനുകൾ വിതരണം ചെയ്തതായി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കണക്കുകൾ കാണിക്കുന്നു.