scorecardresearch

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, സജീവ കേസുകളുടെ എണ്ണം 37,093 ആയി ഉയർന്നു

കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണം. ആറുപേരാണ് കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്

കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണം. ആറുപേരാണ് കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്

author-image
WebDesk
New Update
covid, covid cases, ie malayalam, covid 19 cases, coronavirus, covid cases, covid infections, coronavirus cases,

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് 5,676 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 37,093 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു.

Advertisment

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,31,000 ആയി. 21 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണം. ആറുപേരാണ് കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്.

കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,47,68,172) ഉയർന്നിട്ടുണ്ട്. ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധകളുടെ 0.08 ശതമാനവും ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.73 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ എണ്ണം 4,42,00,079 ആയി ഉയർന്നു, കേസിലെ മരണനിരക്ക് 1.19 ശതമാനമായി രേഖപ്പെടുത്തി.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്. കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Advertisment
Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: