Latest News

പനീര്‍ശെല്‍വത്തെ ഭീഷണിപ്പെടുത്തി താഴെ ഇറക്കിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സ്റ്റാലിന്‍

ഇന്ന് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് നാളെ മറ്റ് ഏതൊരാളേയും ഭീഷണിപ്പെടുത്താന്‍ സാധിക്കുമെന്നും സ്റ്റാലിന്‍

Chennai: Former Deputy Chief Minister and opposition leader in Tamil Nadu MK Stalin speaks to media after the Governor K Rosaiah’s inaugural address at the 15th Tamil Nadu Assembly in Chennai on Thursday. PTI Photo by R Senthil Kumar(PTI6_16_2016_000124B)

ചെന്നൈ: ഒ പനീര്‍സെല്‍വത്തെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി പദത്തില്‍ നിന്നും താഴെ ഇറക്കിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാടിന്റെ ഭരണം അനിശ്ചിതത്വത്തിലാണെന്നും ഗവര്‍ണര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് നാളെ മറ്റ് ഏതൊരാളേയും ഭീഷണിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ പ്രത്യക്ഷ പോരിലേക്കെന്ന  സൂചനകൾ നൽകിയാണ് രാത്രിയോടെ ഒ പനീർശെൽവം രംഗത്തെത്തിയത്.  മുഖ്യമന്ത്രി പദവി അലങ്കരിക്കാനൊരുങ്ങുന്ന വികെ ശശികലയ്ക്കെതിരെ  മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ഒ പനീര്‍സെല്‍വം തുറന്നടിച്ചത്. റവന്യു മന്ത്രി ആര്‍ബി ഉദയകുമാര്‍ രാജി ആവശ്യപ്പെട്ടതു കൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജയലളിതയുടെ സമാധിസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. നിര്‍ബന്ധിച്ചാണ് തന്നെ രാജി വെപ്പിച്ചത്. ജയലളിതയുടെ ആത്മാവ് തന്നോട് എല്ലാം തുറന്ന് പറയാൻ ആവശ്യപ്പെട്ടതിനാലാണ് താൻ ഇവിടെ നിൽക്കുന്നതെന്നും പന്നീർശെൽവം പറഞ്ഞു.

അമ്മയുടെ ആഗ്രഹം താന്‍ മുഖ്യമന്ത്രിയായി ഇരിക്കാനായിരുന്നു.  അമ്മ കാട്ടിത്തന്ന വഴിയിലൂടെ മികച്ച രീതിയില്‍ തന്റെ ജോലി എല്ലായ്പോഴും നിര്‍വഹിച്ചിട്ടുണ്ട്. അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായാണ് താന്‍ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ അമ്മയാണ് തന്നോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞത്. ഒരിക്കലും മുഖ്യമന്ത്രി ആകണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ടാണ് തന്നെ അപമാനിക്കുന്നതെന്ന് അറിയില്ലെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.

ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയായി തുടരും. തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടതാണ്.  തീരുമാനങ്ങൾ അട്ടിമറിച്ചത് തമ്പിദുരൈയാണ്. പാർട്ടി പിളർത്തണമെന്ന് തനിക്ക് ആഗ്രഹമില്ല. എം.എൽ.എമാരുടെ യോഗം വിളിച്ചത് എന്തിനെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Action must be taken against those who forced panneerselvam to resign mk stalin

Next Story
എഐഎഡിഎംകെ പിളര്‍പ്പിലേക്ക്: പനീര്‍സെല്‍വം രാജി പിന്‍വലിച്ചേക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com