scorecardresearch

അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയുടെ ജയില്‍ ശിക്ഷ മരവിപ്പിച്ചു; ഒരു വര്‍ഷത്തേക്ക് കോടതിയില്‍ വിലക്ക്

ഒരു വർഷത്തേക്ക് സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് വിലക്ക്

ഒരു വർഷത്തേക്ക് സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് വിലക്ക്

author-image
WebDesk
New Update
supreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയുടെ ജയില്‍ ശിക്ഷ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ച ഉത്തരവാണ് കോടതി മരവിപ്പിച്ചത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരമാന്‍, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്.

Advertisment

അതേസമയം, സുപ്രീം കോടതിയില്‍ ഒരു വര്‍ഷം ഹാജരാകുന്നത് കോടതി വിലക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീം കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ല. കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു മാര്‍ച്ച് 11 ന് മാത്യൂസ് നെടുമ്പാറയ്‌ക്കെതിരെ കോടതി ജയില്‍ ശിക്ഷ അടക്കം വിധിച്ചത്.

നിരുപാധികം മാപ്പപേക്ഷിച്ചിട്ടും ഇത് പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ കനത്ത നടപടി. മാത്യൂസ് നെടുമ്പാറ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനെയും ഇപ്പോൾ സുപ്രീംകോടതിയിൽ ജഡ്‍ജിയായ റോഹിങ്ടൻ നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു. ഇതാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്.

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: