scorecardresearch

കേരളത്തെ ചേർത്തുപിടിക്കാൻ ആസിഡ് ആക്രമണത്തെ​ അതിജീവിച്ചവരും

കേരളത്തിലെ പ്രളയബാധിതർക്ക് സഹായമെത്തിക്കാൻ ആസിഡ് സർവൈവർ ഫൗണ്ടേഷനും

കേരളത്തിലെ പ്രളയബാധിതർക്ക് സഹായമെത്തിക്കാൻ ആസിഡ് സർവൈവർ ഫൗണ്ടേഷനും

author-image
WebDesk
New Update
കോഴിക്കോട് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

ദുരന്തങ്ങളെ അതിജീവിച്ചു വരികയെന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ആ സത്യം ഏറ്റവും ആഴത്തിൽ മനസ്സിലാവുക ദുരന്തങ്ങളെ അതിജീവിച്ചു ജീവിതം പടുത്തുയർത്തിയവർക്കു തന്നെയാണ്. തങ്ങളുടെ ജീവിതം തന്നെ ഉലച്ചു കളഞ്ഞ, ആസിഡ് ആക്രമണത്തെ അതിജീവിച്ച മുംബൈയിൽ നിന്നുള്ള ഒരു കൂട്ടം ആസിഡ് സർവൈവർമാരാണ് ഇന്ന് വാർത്തകളിലെ താരം.

Advertisment

മഹാപ്രളയത്തിൽ നിന്നും കരകയറി ജീവിതം കരുപിടിപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ പ്രളയബാധിതർക്ക് സഹായമെത്തിക്കുകയാണ് ആസിഡ് സർവൈവർ സഹാസ് ഫൗണ്ടേഷൻ (എഎസ്എസ്എഫ്). മുംബൈയിലെ ആമ്പിൾ മിഷനുമായി ചേർന്നാണ് ആസിഡ് സർവൈവർമാരുടെ ഈ ഉദ്യമം.

വീടുവീടാനന്തരം കയറിയിറങ്ങിയാണ് കേരളത്തിലെ പ്രളയബാധിതർക്കായി ദുരിതാശ്വാസ സാമഗ്രികൾ ഇവർ ശേഖരിക്കുന്നത്. ഒരാഴ്ചയോളം നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷം ശേഖരിച്ച ഭക്ഷണ പദാർത്ഥങ്ങൾ, സാനിറ്ററി പാഡുകൾ, ടൂത്ത് പേസ്റ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം ഉടനെ കേരളത്തിലേക്ക്​​ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എഎസ്എസ്എഫും ആമ്പിൾ മിഷനും.

കുടകിന് സഹായം നീട്ടി യാചകരും

publive-image **EDS NOTE:: RPT WITH DAY AND DATE CORRECTION** Kodagu: People walk across a bridge overflowing due to heavy monsoon rainfall, in Kodagu on Sunday, Aug 19, 2018. (PTI Photo) (PTI8_19_2018_000178B)

Advertisment

പ്രതിസന്ധികൾ മനുഷ്യർക്കുള്ളിലെ നന്മയെ പുറത്തുകൊണ്ടുവരുന്ന നിരവധി കാഴ്ചകൾ ഈ പ്രളയാനന്തരം നമ്മൾ കണ്ടുകഴിഞ്ഞു. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ തെരുവുകളിൽ ഉറങ്ങുന്ന ഒരു ജനത, പ്രളയബാധിതർക്ക് സഹായം നീട്ടുന്ന കാഴ്ചയാണ് കർണാടകയിൽ നിന്നും വരുന്നത്. ദർവാദിലെ ഒരുപറ്റം യാചകരാണ് കുടകിലെ പ്രളയബാധിതർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബക്രീദിനോട് അനുബന്ധിച്ച് പലരും സക്കാത്തായി നൽകിയ തുകയാണ് ഇവർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുന്നത്.

Kerala Floods Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: