ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായ അചാൽ കുമാർ ജോതിയാണ് പുതിയ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ. നിലവിലെ അധ്യക്ഷനായ നസീം സെയ്ദിയുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണ് പുതിയ കമ്മീഷ്ണറെ തീരുമാനിച്ചത്.

ജൂലൈ 6 ന് ചീഫ് ഇലക്ഷൻ കമ്മീഷ്ണറായി അചാൽ കുമാർ ജോതി ചുമതലയേൽക്കും. 64 വയസ്സുകാരനായ അചാൽ കുമാർ ഗുജറാത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലായിരുന്നു അചാൽ കുമാർ ചീഫ് സെക്രട്ടറി പദവി അലങ്കരിച്ചത്.

1975 ലെ ഐഎഎസ് ബാച്ചിലെ അംഗമാണ് അചാൽ കുമാർ ജോതി. 2015 ലാണ് ഇദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ