/indian-express-malayalam/media/media_files/uploads/2018/12/subodh-gupta-7.jpg)
Artist Subodh Gupta at his Studio in Gurgaon, Haryana. Express Photo by Tashi Tobgyal New Delhi 181115
തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണത്തിന് പിന്നാലെ പ്രമുഖ ഇന്ത്യന്‍ ചിത്രകാരന്‍ സുബോധ് ഗുപ്ത, ഗോവയിലെ സെറിന്‍ഡിപിറ്റി ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ ക്യുറേറ്റര്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. അതേസമയം നിലവിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അതില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
'സീന്‍ ആന്‍ഡ് ഹേഡ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്, ഗുപ്ത മോശമായി പെരുമാറി എന്ന ആരോപണം ഉയര്‍ന്നു വന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകളുടെ വിശദീകരണവും പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ആരുടേയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ ഈ ആരോപണങ്ങള്‍ ഗുപ്ത നിഷേധിക്കുകയാണ് ചെയ്തത്.
'തീര്‍ത്തും അജ്ഞാതമായ ഈ ആരോപണങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു. ഇന്നുവരെ എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള ഒരാളോടും ഞാന്‍ അനുചിതമായി പെരുമാറിയിട്ടില്ല. എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളോട് ചോദിച്ചാല്‍ അറിയാം. ആരോപണങ്ങള്‍ തീര്‍ത്തും തെറ്റായതും കെട്ടിച്ചമച്ചതുമാണ്,' ഗുപ്ത ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍, കൊച്ചി മുസിരീസ് ബിനാലെയുടെ സഹ-സ്ഥാപകനും ക്യുറേറ്ററുമായ റിയാസ് കോമുവിനെതിരെയും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. സെറിന്‍ഡിപിറ്റി ആര്‍ട്‌സ് ഫെസ്റ്റിവലിന്റെയും ക്യുറേറ്റർ ആയിരുന്ന റിയാസ് കോമുവിനെ, ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാറ്റി നിർത്തുകയായിരുന്നു. നിലവിലെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ റിയാസ് കോമുവില്ലാതെ ഫെസ്റ്റിവലിന്റെ 'യങ് സബ്കോണ്ടിനെന്റ്' എന്ന പ്രൊജക്ട് നടത്തുമെന്നും ഫെസ്റ്റിവൽ സംഘാടകർ പത്രിക്കുറിപ്പ് ഇറക്കിയിരുന്നു.
റിയാസ് കോമുവിനെ കൂടാതെ ജതിന്‍ ദാസ്, സോതെബിയുടെ ഇന്ത്യന്‍ എംഡി ഗൗരവ് ഭാട്ടിയ എന്നിവര്‍ക്കെതിരെയും മീടൂ ആരോപണങ്ങള്‍ ഉയർന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us