മ​ധു​ര: തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് തമിഴ്‌നാട്ടിൽ പത്ത് പേർ മരിച്ചു. തിരുച്ചിറപ്പള്ളിയിൽ ഇന്ന് പുലർച്ചെ നടന്ന വാഹനാപകടത്തിലാണ് ദാരുണ മരണം. നാഗർകോവിലിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോയ സംഘത്തിലെ ആളുകളാണ് മരിച്ചത്.

അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചതായാണ് വിവരം. മധുര-തിരുച്ചിറപ്പള്ളി ദേശീയപാതയിൽ തുവരൻകുറിച്ചിയിലാണ് സംഭവം. ഇവർ സഞ്ചരിച്ച ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരെയും തിരിച്ചറിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ