ഭോപ്പാൽ: സർക്കാർ പരിപാടികളിലൊന്നും മുഖംമൂടി ധരിക്കില്ലെന്ന് പറഞ്ഞതിന് പ്രതിപക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുമായ നരോത്തം മിശ്ര ഖേദം പ്രകടിപ്പിച്ചു.
ബുധനാഴ്ച, ഇൻഡോറിൽ നടന്ന ഒരു പരിപാടിയിൽ, എന്തുകൊണ്ടാണ് മാസ്ക് ധരിക്കാത്തതെന്ന് ചോദിച്ചപ്പോൾ “ഞാൻ ഒരു പരിപാടിയിലും മാസ്ക് ധരിക്കില്ല. അതിന് എന്താണ്?,” എന്നായിരുന്നു മിശ്രയുടെ മറുപടി.
Read More: ഹ്രസ്വകാല ലോക്ക്ഡൗണുകളെ കുറിച്ച് പുനർവിചിന്തനം നടത്തൂ; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി
ഇതിനെത്തുടർന്ന രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കോവിഡ്-19 മാനദണ്ഡങ്ങൾ സാധാരണക്കാർക്ക് മാത്രമാണോ എന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.
“നരോത്തം മിശ്രയ്ക്കെതിരെ നടപടിയെടുക്കാൻ ധൈര്യമുള്ള ആരെങ്കിലും ഉണ്ടോ. നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമാണോ?” മധ്യപ്രദേശ് കോൺഗ്രസ് വക്താവ് നരേന്ദ്ര സാലുജ ട്വീറ്റ് ചെയ്തു.
ഇപ്പോൾ തന്റെ തെറ്റ് അംഗീകരിച്ചുകൊണ്ട് സംസ്ഥാന ആഭ്യന്തരമന്ത്രി രംഗത്തെത്തി.
“മാസ്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ പ്രസ്താവന നിയമലംഘനമാണെന്ന് തോന്നുന്നു. ഇത് പ്രധാനമന്ത്രിയുടെ വികാരത്തിന് അനുസൃതമായിരുന്നില്ല. ഞാൻ എന്റെ തെറ്റ് അംഗീകരിച്ച് ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ മാസ്ക് ധരിക്കും. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു,” മന്ത്രി പറഞ്ഞു.
#WATCH Madhya Pradesh Home Minister Narottam Mishra says, "I don't wear it" when asked why is he not wearing a mask at an event in Indore. (23.09.2020) pic.twitter.com/vQRyNiG3ES
— ANI (@ANI) September 24, 2020
തന്റെ ആരോഗ്യപരമായ അവസ്ഥ കാരണം തനിക്ക് ദീർഘനേരം മാസ്ക് ധരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസിന്റെ വിമർശനത്തിന് മറുപടിയായി മിശ്ര പറഞ്ഞിരുന്നു. “ഞാൻ സാധാരണയായി ഒരു മാസ്ക് ധരിക്കും, പക്ഷേ എനിക്ക് പോളിപസ് ബാധിച്ചതിനാൽ എനിക്ക് ഇത് ഒരുപാട് നേരം ധരിക്കാൻ കഴിയില്ല. ദീർഘ നേരം മാസ്ക് ധരിച്ചാൽ അത് ശ്വാസംമുട്ടലിന് കാരണമാകും,” മിശ്ര പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ദരിദ്രർക്കും പട്ടിക ജാതി/വർഗ സമുദായങ്ങൾക്കും സാമൂഹിക സുരക്ഷ പരിരക്ഷ നൽകുന്ന സംസ്ഥാന സർക്കാരിന്റെ സംബാൽ യോജനയിൽ സഹായം വിതരണം ചെയ്യുന്നതിനുള്ള പരിപാടിയിൽ പങ്കെടുക്കാൻ മിശ്ര ഇൻഡോറിലായിരുന്നു. എന്നാൽ മിശ്രയുടെ കാബിനറ്റ് സഹപ്രവർത്തകരായ തുളസിറാം സിലാവത്തും മറ്റ് ബിജെപി നേതാക്കളും മാസ്ക് ധരിച്ചിരുന്നു.
Read in English: Accept my mistake, will wear mask: MP Home Minister after backlash
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook