സംസ്‌കൃത സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എബിവിപിക്ക് തോല്‍വി

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വിജയിച്ചു

വാരണാസി: സംപൂര്‍ണനാഥ് സംസ്‌കൃത വിശ്വവിദ്യാലയ സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാണംകെട്ട് എബിവിപി. തിരഞ്ഞെടുപ്പ് നടന്ന എല്ലാ സീറ്റുകളിലും എബിവിപി പരാജയപ്പെട്ടു. മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് സംസ്‌കൃത സർവകലാശാല സ്ഥിതിചെയ്യുന്നത്.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വിജയിച്ചു.  യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ സ്ഥാനാര്‍ഥി ശിവം ശുക്ല എബിവിപിയുടെ ഹര്‍ഷിത് പാണ്ഡെയെ തോല്‍പ്പിച്ചു. ശിവം ശുക്ല 709 വോട്ടുകള്‍ നേടിയപ്പോള്‍ ഹര്‍ഷിത് പാണ്ഡെയ്ക്ക് ലഭിച്ചത് 224 വോട്ടുകള്‍ മാത്രമാണ്.

Read Also: ‘സ്വവർഗാനുരാഗിയായ ക്രിസ്തു, കഞ്ചാവ് വലിക്കുന്ന മേരി’, വിവാദ സിനിമ‌യ്ക്ക് കോടതിയിൽ സംഭവിച്ചത്

ചന്ദന്‍ കുമാര്‍ മിശ്രയാണ് വൈസ് പ്രസിഡന്റ്. അവിനാശ് പാണ്ഡെയാണ് ജനറല്‍ സെക്രട്ടറി. സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് വിജയിച്ച സ്ഥാനാര്‍ഥികളെ വീടുകളിലേക്ക് അയച്ചത്. 1950 വിദ്യാര്‍ഥികളില്‍ ആകെ 991 പേര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 50.82 ശതമാനം വോട്ടാണ് ആകെ രേഖപ്പെടുത്തിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Abvp loses all seats in sanskrit university of varanasi nsui

Next Story
ഇരട്ടത്താപ്പ് പൊറുക്കില്ല; സോണിയ വിളിച്ച യോഗം ബഹിഷ്കരിച്ച് മമത ബാനർജിmamata benerjee, mamata banerjee press meet, mamata banerjee offers to quit, west bengal cm, mamata banerjee on bjp, bjp win, lok sabha elections 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com