ദുബായ്: അബുദാബിയില്‍ കോടതികളിലെ മൂന്നാം ഔദ്യോഗിക ഭാഷയായി ഹിന്ദിക്ക് അംഗീകാരം. ഇന്ത്യക്കാര്‍ക്ക് നിയമപരമായ സഹായങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഹിന്ദിയും കോടതിയിലെ ഔദ്യോഗിക ഭാഷയാക്കിയത്. ഇംഗ്ലീഷിനും അറബിക്കും പുറമെയാണ് ഹിന്ദിയും ഔദ്യോഗിക ഭാഷയായത്.

തൊഴില്‍ സംബന്ധമായ കേസുകളില്‍ ഇംഗ്ലീഷിനും അറബിക്കും പുറമെ ഹിന്ദിയില്‍ നല്‍കുന്ന മൊഴികളും രേഖകളും പരിഗണിക്കുമെന്ന് അബുദാബി നീതിന്യായ വിഭാഗം അറിയിച്ചു. ഹിന്ദി സംസാരിക്കുന്നവര്‍ക്ക് നിയമ വ്യവഹാര നടപടികള്‍ മനസ്സിലാക്കുന്നതിനും, ഭാഷയുടെ അതിരില്ലാതെ നിയമസഹായം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് അബുദാബിയുടെ നടപടി.

ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം യുഎഇയില്‍ 26 ലക്ഷത്തോളമാണ് ഇന്ത്യന്‍ സമൂഹമുളളത്. യുഎഇയിലെ ആകെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരും ഇത്. സുതാര്യമായ നിയമ നടപടിക്രമങ്ങള്‍ നടത്താന്‍ കൂടി വേണ്ടിയാണ് ഹിന്ദി ഭാഷ കൂടി കോടതികളിലെ ഔദ്യോഗിക ഭാഷയാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ