എബൈഡ് വിത്ത് മി എന്ന, മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ന്ന് ഒഴിവാക്കി. 2020-ൽ ഇത് ഒഴിവാക്കിയത് വലിയ വിവാദം സൃഷ്ടിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഇത് പുനഃസ്ഥാപിച്ചിരുന്നു.
ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പ്ലേ ചെയ്യേണ്ട 26 ട്യൂണുകളുടെ ഔദ്യോഗിക പട്ടികയിൽ എബൈഡ് വിത്ത് മീ പരാമർശിച്ചിട്ടില്ല. 1950 മുതൽ എല്ലാ വർഷവും ചടങ്ങിനിടെ ഈ ഗാനം ആലപിച്ചിരുന്നു, എന്നാൽ 2020-ൽ അത് ഉപേക്ഷിച്ചു. ഹെൻറി ഫ്രാൻസിസ് ലൈറ്റിന്റെ ഈ ഗാനം, വില്യം ഹെൻറി മോങ്കിന്റെ ഈവന്റൈഡിന്റെ രാഗത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബഗ്ലേഴ്‌സിന്റെ ഫാൻഫെയറോടെയാണ് ചടങ്ങുകൾ ആരംഭിക്കാറ്, തുടർന്ന് മാസ്ഡ് ബാൻഡ്‌സിന്റെ വീർ സൈനിക്, പൈപ്പ്‌സ് ആൻഡ് ഡ്രംസ് ബാൻഡിന്റെ ആറ് ട്യൂണുകൾ എന്നിവ ആലപിക്കും. കേന്ദ്ര സായുധ പോലീസ് സേനയുടെ ബാൻഡ്‌സ് മൂന്ന് ട്യൂണുകളും തുടർന്ന് എയർഫോഴ്‌സ് ബാൻഡിന്റെ നാല് ട്യൂണുകളും പ്ലേ ചെയ്യും.
Also Read: അമർ ജവാൻ ജ്യോതിയുടെ പ്രാധാന്യവും ദേശീയ യുദ്ധ സ്മാരകവുമായി ലയിപ്പിക്കുന്നതിനു പിറകിലെ കാരണങ്ങളും
നേവി ബാൻഡ് നാല് ട്യൂണുകൾ വായിക്കും, അതിനുശേഷം ആർമി മിലിട്ടറി ബാൻഡ് മൂന്ന് ട്യൂണുകൾ വായിക്കും. കദം കദം ബധയേ ജാ, ഡ്രമ്മേഴ്‌സ് കോൾ, ഏ മേരേ വതൻ കെ ലോഗോൺ എന്നിവയുൾപ്പെടെ, മാസ്ഡ് ബാൻഡ്‌സ് അവസാനത്തോട് അടുത്ത് മൂന്ന് ട്യൂണുകൾ കൂടി പ്ലേ ചെയ്യും.
ബഗ്ലേഴ്‌സിന്റെ സാരെ ജഹാം സേ അച്ചായോടെയാണ് ചടങ്ങുകൾ അവസാനിക്കുക. മുഴുവൻ പരിപാടിയിലുമായി 44 ബഗ്ലർമാർ, 16 ട്രംപറ്റർമാർ, 75 ഡ്രമ്മർമാർ എന്നിവർ പങ്കെടുക്കും.
ബീറ്റിംഗ് റിട്രീറ്റ് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ അവസാനത്തെ അടയാളപ്പെടുത്തുന്നു. മുമ്പ് ജനുവരി 24 നാണ് ആഘോഷങ്ങൾ ആരംഭിച്ചിരുന്നത്. എന്നാൽ ഈ വർഷം മുതൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് അവ ആരംഭിക്കും. ഈ വർഷം രാജ്യം ബോസിന്റെ 125-ാം ജന്മദിനം ആഘോഷിക്കുകയാണ്.