/indian-express-malayalam/media/media_files/uploads/2019/03/abhinandan1-759.jpg)
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലായി രണ്ടു ദിവസത്തിന് ശേഷം ഇന്ത്യന്‍ വ്യോമ സേനാ വിഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. വെള്ളിയാഴ്ച രാദ്രി 9.20ഓടെയാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ അകമ്പടിയോടെ അഭിനന്ദനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ചത്. എന്നാല്‍ തീരുമാനിച്ചതിലും നാല് മണിക്കൂര്‍ വൈകിയായിരുന്നു അഭിനന്ദന്‍ ഇന്ത്യയിലെത്തിയത്.
അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ അനുവദിക്കും മുമ്പ് പാക്കിസ്ഥാന്‍ അധികൃതര്‍ ക്യാമറയില്‍ അഭിനന്ദനോട് പ്രസ്താവന രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ മടക്കം വൈകാന്‍ കാരണമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് ഗവണ്‍മെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ പിന്നീഡ് നീക്കം ചെയ്യുകയായിരുന്നു.
പാക്കിസ്ഥാന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നോ എന്ന് വ്യക്തമല്ല. വീഡിയോ സാരമായി എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. 'അദ്ദേഹത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സമയമെടുത്തതാണ് കൈമാറ്റത്തിന് കാലതാമസം വരുത്തിയത്,' അടുത്തവൃത്തങ്ങള്‍ പറയുന്നു.
/indian-express-malayalam/media/media_files/uploads/2019/03/abhinandan-1-1.jpg)
അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നതിന് ഒരുമണിക്കൂര്‍ മുമ്പായി പ്രസിദ്ധീകരിച്ച വീഡിയോയില്‍ താന്‍ ലക്ഷ്യം കാണുന്നതിനായാണ് പാക്കിസ്ഥാനില്‍ എത്തിയതെന്നും എന്നാല്‍ തന്റെ വിമാനം വെടിയുതിര്‍ത്ത് വീഴ്ത്തുകയായിരുന്നുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ പാക്കിസ്ഥാന്‍ സൈന്യം വളരെ 'പ്രൊഫഷണല്‍' ആയാണ് തന്നോട് പെരുമാറിയതെന്നും അദ്ദേഹം പറയുന്നുണ്ട്.
'നിങ്ങള്‍ എന്റെ വിമാനം വെടിയുതിര്‍ത്ത് വീഴ്ത്തുന്ന സമയത്ത് ഞാന്‍ എന്റെ ലക്ഷ്യം തേടുകയായിരുന്നു. കേടുപാടുകള്‍ സംഭവിച്ച വിമാനം എനിക്ക് പുറത്തെടുക്കേണ്ടിയിരുന്നു. ഞാന്‍ അത് പുറത്തെടുത്ത് പാരച്യൂട്ട് തുറന്നതും വീണു പോയി. എന്റെ കൈവശം ഒരു പിസ്റ്റല്‍ ഉണ്ടായിരുന്നു. അവിടെ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. സ്വയരക്ഷയ്ക്ക് എന്റെ മുന്നില്‍ ഒരു വഴിയേ ഉണ്ടായിരൂന്നുള്ളൂ. ഞാന്‍ എന്റെ പിസ്റ്റല്‍ താഴെയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.' അദ്ദേഹം പറയുന്നു.
നാട്ടുകാര്‍ തന്നെ ആക്രമിച്ച സമയത്ത് പാക്കിസഥാന്‍ സൈന്യമാണ് തന്റെ രക്ഷയ്ക്ക് എത്തിയതെന്നും അഭിനന്ദന്‍ വീഡിയോയില്‍ പറയുന്നു.
'ആളുകള്‍ എന്നെ പിടികൂടി. അവര്‍ തീര്‍ത്തും വൈകാരികമായ അവസ്ഥയിലായിരുന്നു. പെട്ടെന്ന് രണ്ട് പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവിടെ എത്തി എന്നെ രക്ഷിച്ചു. എനിക്ക് ഒരു ഉപദ്രവവും ഉണ്ടാകാന്‍ സൈന്യത്തിന്റെ ക്യാപ്റ്റന്‍ അനുവദിച്ചില്ല. അവരെന്നെ അവരുടെ യൂണിറ്റിലേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു,' അഭിനന്ദന്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.