Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

അഭയ കൊലക്കേസ്: സിബിഐ കോടതി വിധിക്കെതിരെ പ്രതികൾ അപ്പീൽ നൽകി

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്. സംശയമുള്ളവരുടെ പേരുകൾ വേറെയും ഉണ്ടായിരുന്നെന്ന് പ്രതികൾ അപ്പീലിൽ പറയുന്നു

Abhaya Murder Case

കൊച്ചി: സിസ്റ്റർ അഭയക്കേസിൽ സിബിഐ കോടതിവിധിക്കെതിരെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്നും കേസ് എഴുതിതള്ളണമെന്ന ആവശ്യം കൊലപാതകമാണെന്ന് വ്യക്തമാക്കി കോടതി നിരസിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്. സംശയമുള്ളവരുടെ പേരുകൾ വേറെയും ഉണ്ടായിരുന്നു. സാക്ഷിമൊഴികളും വിശ്വസനീയമല്ല. അഭയയുടേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മറ്റൊരു ഡോക്ടറുടെ റിപ്പോർട്ടിൽ കോടാലി കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചെന്ന സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. ബോധമില്ലാതെ വെള്ളത്തിൽ വീണുള്ള മുങ്ങിമരണമാണെന്നും ആത്മഹത്യയാണോ നരഹത്യയാണോ എന്ന് വ്യക്തമായി തെളിയിക്കാനാവുന്നില്ലെന്നുമാണ് മെഡിക്കൽ സംലത്തിന്റെ റിപ്പോർട്ട്. തെളിവുകൾ പരിശോധിക്കാതെ കോടതി തെറ്റായ നിഗമനത്തിൽ എത്തിയെന്നും ഫാദർ കോട്ടൂർ ബോധിപ്പിച്ചു.

Read Also: കടയ്ക്കാവൂർ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

അഭയയെ പ്രതികൾ കോടാലികൊണ്ട് തലയ്‌ക്ക് പിന്നിൽ അടിച്ചു പരുക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയെന സിബിഐയുടെ റിപ്പോർട്ട് കണക്കിലെടുത്താണ് പ്രതികളെ കോടതി ശിക്ഷിച്ചത്. ഫാദർ കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.

മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനെയാണ് ഫാദർ കോട്ടൂർ അപ്പീൽ സമർപ്പിച്ചത്. സിസ്റ്റർ സെഫി വെള്ളിയാഴ്‌ച അപ്പീൽ സമർപ്പിക്കും.

സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.

ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ചരിത്രവിധി പ്രസ്താവിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Abhaya case thomas kottur filed appeal in high court

Next Story
‘നിങ്ങളൊരു സ്ത്രീയായിപ്പോയി’; വനിത ഉദ്യോഗസ്ഥയ്ക്ക് കോൺഗ്രസ് എംഎൽഎയുടെ ഭീഷണിmadhya pradesh, മധ്യപ്രദേശ്, കോൺഗ്രസ് എംഎൽഎ, mp congress, woman officer threatened, harsh gehlot, mp sdm threatened, indian express news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com