scorecardresearch
Latest News

അബ്ദുൾറസാക്ക് ഗുർനയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍

കോളനിവത്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഗള്‍ഫിലെ അഭയാര്‍ത്ഥികളുടെ ജീവതവും വിട്ടുവീഴ്ചയില്ലാതെ ലോകത്തിന് മുന്നിലെത്തിച്ചതിനാണ് പുരസ്കാരം

Abdulrazak Gurnah, Nobel Prize 2021

ന്യൂഡല്‍ഹി: 2021 ലെ സാഹിത്യ നൊബേല്‍ പുരസ്കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുൾറസാക്ക് ഗുർനയ്ക്ക്. കോളനിവത്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഗള്‍ഫിലെ അഭയാര്‍ത്ഥികളുടെ ജീവതവും വിട്ടുവീഴ്ചയില്ലാതെ ലോകത്തിന് മുന്നിലെത്തിച്ചതിനാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.

1948 ൽ സാൻസിബാറിൽ ജനിച്ച അബ്ദുള്‍റസാക്ക് ഗുര്‍ന ഇംഗ്ലണ്ട് ആസ്ഥാനമായുള്ള കെന്റ് സർവകലാശാലയിൽ പ്രൊഫസറാണ്. ഗുര്‍നയുടെ പാരഡൈസ് എന്ന നോവല്‍ 1994 ലെ ബുക്കർ പ്രൈസിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പത്ത് നോവലുകളാണ് അദ്ദേഹം ഇതുവരെ രചിച്ചിട്ടുള്ളത്.

സാഹിത്യത്തിനുള്ള നൊബേൽ കമ്മിറ്റി ചെയർമാനായ ആൻഡേഴ്സ് ഓൾസൺ ഗുര്‍നയെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റ് കൊളോണിയല്‍ എഴുത്തുകാരില്‍ ഒരാള്‍ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ പുരസ്കാരം അമേരിക്കൻ കവി ലൂയിസ് ഗ്ലോക്കിനാണ് ലഭിച്ചത്.

Also Read: മണ്ഡലകാലം: ശബരിമലയില്‍ 25,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Abdulrazak gurnah wins nobel prize in literature