/indian-express-malayalam/media/media_files/uploads/2017/02/wahab.jpg)
തിരുവനന്തപുരം: ഇ.അഹമ്മദ് എം.പി പാർലമെന്റിൽ കുഴഞ്ഞ് വീണ് ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നതായി ഒരു കേന്ദ്രമന്ത്രി തന്നോട് പറഞ്ഞതായി പി.വി.അബ്ദുൾ വഹാബ് എം.പി. എന്നാൽ മന്ത്രിയുടെ പേര് പറയാൻ അദ്ദേഹം വിസമ്മതിച്ചു. മനോരമ ചാനലിലെ കൗണ്ടർ പോയിന്റ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പാർലമെന്റിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി നിമിഷങ്ങൾക്കകം തന്നെ താൻ ഇക്കാര്യം അറിഞ്ഞിരുന്നതായി അബ്ദുൾ വഹാബ് പറഞ്ഞു. ഇതുമായ ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ഉണ്ടാവുകയാണെങ്കിൽ മന്ത്രിയുടെ പേര് അപ്പോൾ വെളിപ്പെടുത്താമെന്നാണ് അദ്ദേഹം പറഞ്ഞത്.
ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഇ.അഹമ്മദ് അത്യാസന്ന നിലയിലായിരുന്നുവെന്നാണ് ഡൽഹി ആർ.എം.എൽ ആശുപത്രി അധികൃതർ വെളിപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ചെ 2.15 മരണം സംഭവിച്ചുവെന്നാണ് ഇവരുടെ പക്ഷം. യാതൊരുവിധ സ്വാധീനവും ഉണ്ടായിരുന്നില്ലെന്നും മരണവാർത്ത മറച്ചുവയ്‌ക്കാൻ ശ്രമിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us