ന്യൂഡൽഹി: മുദ്രപത്ര കുംഭകോണ കേസിലെ മുഖ്യപ്രതി അബ്ദുൽ കരീം ലാല തെൽഗി അന്തരിച്ചു. 20 വര്‍ഷത്തോളമായി പ്രമേഹവും രക്തസമ്മര്‍ദ്ദവും കാരണം ചികിത്സയിലായിരുന്നു. ജയിലില്‍ വെച്ച് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചയാണ് അദ്ദേഹത്തെ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എച്ച്ഐവി എയിഡ്സ് ബാധിതനും കൂടിയാണ് തെല്‍ഗി. നവംബർ 2001ന് അജ്മീരിലാണ് ഇയാൾ അറസ്റ്റിലായത്. 56 വയസുകാരനായ തെൽഗി 30 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

202 കോടിയുടെ മുദ്രപത്ര കുംഭകോണ കേസിലാണ് തേല്‍ഗി അറസ്റ്റിലായത്. രക്തസമ്മര്‍ദവും എയ്ഡ്സും അടക്കം നിരവധി രോഗങ്ങള്‍ തേല്‍ഗിയെ അലട്ടിയിരുന്നു. ജയിലില്‍ തേല്‍ഗിയെ പരിചരിക്കാന്‍ മൂന്നുതടവുകാരെ നിയോഗിച്ചതിനെതിരെ മുന്‍ ജയില്‍ ഡി.ഐ.ജി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ