scorecardresearch

വാജ്‌പേയിയെ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു

തൊണ്ണൂറ്റിമൂന്നുകാരനായ മുൻപ്രധാനമന്ത്രിയെ ഇന്ന് രാവിലെയാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.

തൊണ്ണൂറ്റിമൂന്നുകാരനായ മുൻപ്രധാനമന്ത്രിയെ ഇന്ന് രാവിലെയാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Atal Bihari Vajpayee admitted to AIIMS for ‘routine check-up’

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു തിങ്കളാഴ്‌ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്‌ടർമാരുടെ ഉപദേശപ്രകരാണ് ആശുപത്രിയിൽ​ കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുളള ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Advertisment

സാധാരണഗതിയിലുളള​ പരിശോധനകൾക്കായി ഡോക്‌ടർമാരുടെ നിർദേശപ്രകാരം ഇന്ന് എഐഐ​എംഎസ്സിൽ പ്രവേശിപ്പിച്ചു. എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയയുടെ മേൽനോട്ടത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ ആരോഗ്യപരിശോധനകൾ നടക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.

തൊണ്ണൂറ്റിമൂന്ന് വയസ്സുളള​ മുൻപ്രധാനമന്ത്രി  പ്രായത്തിന്റെ അവശതയും ആരോഗ്യപരവുമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമായി രംഗത്തില്ല.

Aiims Hospitalised Atal Bihari Vajpayee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: