ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചത് “ഏറ്റവും സുതാര്യമായ രീതിയിലാണ്,” എന്ന് കേന്ദ്ര സർക്കാർ. കൊറോണ വൈറസ് വ്യാപനം തടയാൻ സഹായിക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്ത മോഡിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻ‌ഐസി) “ഏറ്റവും സുതാര്യമായ രീതിയിലാണ്” ആരോഗ്യ സേതു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് എന്ന് സർക്കാർ ബുധനാഴ്ച പ്രസ്താവനയിൽ പറയുന്നു.

ആപ്ലിക്കേഷൻ “സൃഷ്ടിച്ചവരെ”ക്കുറിച്ച് വിവരങ്ങൾ ഇല്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പ്രതികരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിറകെയായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.

Read More: ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ഡിസംബറോടെ തയ്യാറായേക്കാം: സെറം ഇൻസ്റ്റിറ്റ്യൂട്ട്

മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും നാഷനൽ ഇൻഫോർമാറ്റിക്സ് സെന്ററും ഒരു വിവരാവകാശ രേഖയ്ക്ക് മറുപടി നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) സർക്കാരിനെ സമീപിച്ചിരുന്നു. ഇതിനു ശേഷമാണ് ഈ വിശദീകരണം.

ഇന്ത്യയിൽ നിർമിക്കുന്ന കോൺടാക്ട് ട്രേസിങ്ങ് ആപ്പ് എന്ന ലക്ഷ്യത്തോടെയാണ് 21 ദിവസത്തെ റെക്കോർഡ് സമയത്തിനുള്ളിൽ ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചതെന്നും കേന്ദ്രത്തിന്റെ വിശദീകരണത്തിൽ പറയുന്നു.

Read More: വയോധികയെ ഉപദ്രവിച്ചെന്ന് ആരോപണം നേരിടുന്ന എബിവിപി അധ്യക്ഷൻ എയിംസ് ബോർഡ് മെമ്പർ; പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ

ഒഴിഞ്ഞു മാറുന്ന തരത്തിലുള്ള മറുപടി നൽകി വിവരങ്ങൾ നൽകുന്നത് തടയുന്നതായി പ്രഥമദൃഷ്ട്യാ തോന്നുന്ന നടപടിയാണിതെന്നും ഇതിൽ നടപടിയെടുക്കാതിരിക്കാൻ വിശദീകരണം നൽകണമെന്നും വിവരാവകാശ കമ്മീഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതു ഡൊമെയ്‌നിൽ കോഡ് പുറത്തിറങ്ങിയപ്പോൾ ആപ്പിന്റെ വികസനവും ആപ്ലിക്കേഷൻ ഇക്കോസിസ്റ്റത്തിന്റെ മാനേജുമെന്റുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേരുകൾ ഇതിനകം പങ്കുവെച്ചിട്ടുണ്ടെന്നും ആരോഗ്യ സേതു പോർട്ടലിൽ എല്ലാ വിശദാംശങ്ങളും ഉണ്ടെന്നും സിഐസി നോട്ടീസിന് കേന്ദ്രം മറുപടി നൽകി. അപ്ലിക്കേഷൻ എങ്ങനെ പ്രവർത്തിക്കുന്നു, കോവിഡ് അപ്‌ഡേറ്റുകൾ, എന്തുകൊണ്ടാണ് ഒരാൾ അപ്ലിക്കേഷൻ ഉപയോഗിക്കണം, എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇത്തരത്തിൽ ലഭ്യമാണെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു.

Read More: Aarogya Setu developed in ‘most transparent manner’: Govt clarifies after notice for ‘evasive reply’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook