ന്യൂഡൽഹി: ബി.ജെ.പിയുടെ ചാക്കിടൽ തന്ത്രത്തെ മറികടന്ന് ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വിജയം. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിലെ ബവാന മണ്ഡലം പിടിച്ചാണ് എ.എ.പി കരുത്ത് തെളിയിച്ചത്. 24052 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ഥി രാം ചന്ദ്രയുടെ വിജയം. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
റാം ചന്ദർ 59,886 വോട്ടുകൾ നേടിയപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിക്ക് 35,834 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചത് 31,919 വോട്ടുകളാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ആപ്പിന്റെ കുതിപ്പ്. ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം ഘട്ടത്തിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

ആം ആദ്മി എം.എൽ.എയായിരുന്ന വേദ് പ്രകാശ് സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നതോടെയാണു ബവാനയിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 70 അംഗ സഭയിൽ നിലവിൽ 65 അംഗങ്ങളാണ് ആം ആദ്മിക്ക്. അതേസമയം, പനാജി ഉപതിരഞ്ഞെടുപ്പിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ വിജയിച്ചു. 4803 വോട്ടുകൾക്കാണ് പരീക്കർ ജയിച്ചത്.