ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി(എഎപി) സൂറത്ത് (ഈസ്റ്റ്) സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാല തന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതനാകുകയാണെന്ന ആരോപണവുമായി എഎപി. ജാരിവാലയെയും കുടുംബത്തെയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ആരോപണവുമായി കെജ്‌രിവാള്‍ രംഗത്ത് വന്നത്.
”പൊലീസും ബിജെപി ഗുണ്ടകളും ചേര്‍ന്ന് ഞങ്ങളുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാലയെ ആര്‍ഒ ഓഫീസിലേക്ക് വലിച്ചിഴച്ച് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്നു’ ജരിവാലയെ പൊലീസ് ഉദ്യോഗസ്ഥരും അജ്ഞാതരും വളഞ്ഞിരിക്കുന്നതായി കാണിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു. പൊലീസും ഗുണ്ടകളും ചേര്‍ന്ന് കഞ്ചന്‍ ജാരിവാളിനെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഇന്ത്യയില്‍ ഇത്തരം ഗുണ്ടായിസം കണ്ടിട്ടില്ല. തിരഞ്ഞെടുപ്പിന്റെ അര്‍ത്ഥമെന്താണ്? ഇത് ജനാധിപത്യത്തിന്റെ അവസാനമാണ്,” കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ഞങ്ങളുടെ സ്ഥാനാര്‍ത്ഥി കഞ്ചന്‍ ജാരിവാലയെയും കുടുംബത്തേയും ഇന്നലെ മുതല്‍ കാണാനില്ല. ആദ്യം അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളയാന്‍ ബി.ജെ.പി. ശ്രമിച്ചിരുന്നു. എന്നാല്‍, പത്രിക നോമിനേഷന്‍ സ്വീകരിച്ചു. പിന്നീട് നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു. കെജ്രിവാള്‍ ട്വീറ്റില്‍ പറയുന്നു.
സൂറത്തില്‍ (കിഴക്ക്) തോല്‍ക്കുമെന്ന് ഭയന്നാണ് ബിജെപി ജരിവാലയെ തട്ടിക്കൊണ്ടുപോയതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ”ഇന്നലെ മുതല്‍ കാഞ്ചന്‍ ജരിവാലയെ കാണാനില്ല. അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അദ്ദേഹറത്തിന്റെ കുടുംബത്തെ കാണാനില്ല. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോയ അദ്ദേഹത്തെ ഇന്നലെ ആര്‍ഒ ഓഫീസിലാണ് അവസാനമായി കണ്ടത്. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപിയുടെ ഗുണ്ടകള്‍ ശ്രമിച്ചു. എന്നാല്‍, ജരിവാല വിസമ്മതിക്കുകയും അദ്ദേഹം ആര്‍ഒ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ബിജെപി ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു, ”സിസോദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ 1, ഡിസംബര്‍ 5 തീയതികളില്‍ നടക്കും. 182 അംഗ നിയമസഭയിലേക്കുള്ള 11 ലിസ്റ്റുകളിലായി 130 സ്ഥാനാര്‍ത്ഥികളെ എഎപി ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുടെ ആദ്യ പട്ടികയില്‍ 160 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടമെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആം ആദ്മിയുടെ ആരോപണങ്ങളെ തള്ളിപ്പറഞ്ഞിരുന്നു.