scorecardresearch

എഎപി നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്നു; വിമര്‍ശനവുമായി അരവിന്ദ് കേജ്രിവാള്‍

''എഎപിയെയും നേതാക്കളെയും തകര്‍ക്കാന്‍ പ്രധാനമന്ത്രി മോദി ശ്രമിച്ചു''

''എഎപിയെയും നേതാക്കളെയും തകര്‍ക്കാന്‍ പ്രധാനമന്ത്രി മോദി ശ്രമിച്ചു''

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AAP, BJP, Delhi Government

അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: എഎപി നേതാക്കള്‍ക്കെതിരായ റെയ്ഡുകളും കേസുകളും പാര്‍ട്ടിയെ തകര്‍ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. എഎപി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നാലെയാണ് കേജ്രിവാളിന്റെ പ്രതികരണം. അമാനത്തുള്ള ഖാന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു കേജ്രിവാള്‍.

Advertisment

''ഇതാദ്യമായല്ല പ്രധാനമന്ത്രി മോദി എഎപി എംഎല്‍എമാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത്. ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍, എഎപിയെയും അതിന്റെ നേതാക്കളെയും തകര്‍ക്കാന്‍ പ്രധാനമന്ത്രി മോദി ശ്രമിച്ചു,'' കെജ്രിവാള്‍ പറഞ്ഞു. 2015-ലും 2016-ലും എഎപി സര്‍ക്കാരുകള്‍ രൂപീകരിച്ചതിന് ശേഷം ഷുങ്ലു കമ്മിറ്റി രൂപീകരിച്ച് 400-450 ഫയലുകള്‍ പരിശോധിച്ചെങ്കിലും ഒരു പൈസയുടെ അഴിമതി കണ്ടെത്താനായില്ലെന്നും കേജ്രിവാള്‍ പറഞ്ഞു.

ഇതിനുശേഷം മോദിജി ഞങ്ങളുടെ എംഎല്‍എമാര്‍ക്കെതിരെ കള്ളവും വ്യാജവുമായ കേസുകള്‍ ചുമത്തി അവരെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങി. ഞങ്ങുടെ എംഎല്‍എമാര്‍ക്കെതിരെ ഇതുവരെ 170 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, 140 ലധികം കേസുകളില്‍ വിധി വന്നു. ഈ വിധികളെല്ലാം മോദിജിക്ക് എതിരാണ്. എല്ലാ വിധികളും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു… പരാജയപ്പെട്ടതോടെ അവര്‍ ഞങ്ങളുടെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് അറസ്റ്റ് ചെയ്യാന്‍ തുടങ്ങി,'' കേജ്‌രിവാള്‍ പറഞ്ഞു.

സത്യേന്ദര്‍ ജെയിന്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്ത അവര്‍ ഇന്നലെ അമാനത്തുള്ള ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തി. കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ നിങ്ങള്‍ അവസാന വാദം കേട്ടിരുന്നെങ്കില്‍… ചില തെളിവുകള്‍ നല്‍കാന്‍ ഇ ഡിയോട് കോടതി ആവശ്യപ്പെട്ടു, പക്ഷേ അവര്‍ക്ക് ഒന്നും കാണിക്കാനില്ല. ഇത് കള്ളക്കേസുകളാണെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

ബസുകള്‍, റോഡുകള്‍, വൈദ്യുതി എന്നിവയുടെ കാര്യത്തില്‍ കേജ്രിവാള്‍ അഴിമതി നടത്തിയെന്ന് അവര്‍ പറയുന്നുണ്ട്. തെളിവുണ്ടായിരുന്നെങ്കില്‍ മോദിജി എന്നെ ഒഴിവാക്കുമായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അവരുടെ പക്കല്‍ ഒന്നുമില്ല. ഇതെല്ലാം വ്യാജവും കെട്ടിച്ചമച്ചതുമായ കേസുകളും അന്വേഷണങ്ങളും മാത്രമാണ്. അവരുടെ അജണ്ട അഴിമതി അവസാനിപ്പിക്കുകയല്ല പ്രതിപക്ഷത്തെ തകര്‍ക്കുക എന്നതാണ്. അഴിമതിക്കാരായ എല്ലാ നേതാക്കളെയും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ത്തു.

''മോദി-ജി വളരെ അഹങ്കാരിയായി മാറിയിരിക്കുന്നു…അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സംസാരത്തിലും നടപ്പിലും വ്യക്തിത്വത്തിലും അഹങ്കാരം കാണാം. അദ്ദേഹം ഒരു വ്യക്തിയെ മനുഷ്യനായി കണക്കാക്കുന്നില്ല. രാജാവ് അഹങ്കാരിയായാല്‍ രാജ്യം എങ്ങനെ പുരോഗമിക്കും? രാജാവ് സാധാരണക്കാരോട് പ്രതികാരം ചെയ്യാന്‍ തുടങ്ങിയാല്‍ രാജ്യം പുരോഗമിക്കില്ല കേജ്‌രിവാള്‍ പറഞ്ഞു. രാജ്യത്തെ അന്തരീക്ഷം നല്ലതല്ല, ആളുകള്‍ കൂട്ടത്തോടെ രാജ്യം വിടുന്നു. പണപ്പെരുപ്പമുണ്ട്. എന്നാല്‍ എഎപി ദേശീയവാദികളും ദേശസ്‌നേഹികളുമായ നേതാക്കളുടെ പാര്‍ട്ടിയാണ്, അത് തലകുനിക്കാന്‍ പോകുന്നില്ല. അത് സുസ്ഥിരവും ശക്തവുമായി നിലനില്‍ക്കും…'കേജ്‌രിവാള്‍ പറഞ്ഞു.

Aravind Kejriwal Aap Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: