/indian-express-malayalam/media/media_files/uploads/2023/07/rajyasabha.jpg)
മണിപ്പൂര്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം, എഎഎപി എംപിക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ എഎഎപി എംപി സഞ്ജയ് സിംഗിന് സസ്‌പെന്‍ഷന്‍.ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ രാജ്യസഭയില്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചിരുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഢിലും സ്ത്രീകള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ ബിജെപിയും പ്രതിഷേധിച്ചു. എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി സഭകയിലേക്ക് എത്തി. പ്രധാനമന്ത്രിയോട് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം ബഹളത്തിനിടയില്‍ ലോക്സഭയും രാജ്യസഭയും രണ്ടുതവണ രാവിലെ 11 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയും നിര്‍ത്തിവച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് എംപി സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍, സഞ്ജയ് സിങ് ചെയര്‍മാന്റെ പോഡിയത്തിന് അടുത്തേക്ക് നീങ്ങി, ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പേര് പറയാന്‍ പറഞ്ഞു.ഞാന്‍ സഞ്ജയ് സിംഗ് എന്ന് വിളിക്കുന്നു,' അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയല്‍ എഴുന്നേറ്റു, സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു, ''ഇത്തരത്തിലുള്ള പെരുമാറ്റം നടുത്തളത്തില്‍ വന്ന് സഭയെ തടസപ്പെടുത്തുന്നത് സഭയുടെ ധാര്‍മ്മികതയ്ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്.'' സഞ്ജയ് സിങ്ങിനെതിരെ ആവശ്യമായ നടപടി എടുക്കണമെന്നും അദ്ദേഹം ചെയറിനോട് ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിക്കാന്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.