ആംആദ്‌‌മി എംഎൽഎ മാർ പുറത്തുതന്നെ; ഡൽഹി ഹൈക്കോടതി തളളി

എംഎൽഎ മാർ മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറി പദവി വഹിച്ചതാണ് പ്രശ്നമായത്

arvind kejriwal, അരവിന്ദ് കേജ്‌രിവാൾ, aap, എഎപി, ie malayalam, ഐഇ മലയാളം

ന്യൂ​ഡ​ൽ​ഹി: ഡൽഹി നിയമസഭയിലെ 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ന​ട​പ​ടി​ക്ക് സ്റ്റേ​ ലഭിച്ചില്ല. ന​ട​പ​ടി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ സ​മ​ർ​പ്പി​ച്ച ഹർജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി തളളി.

ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ലാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ഇരട്ടപ്പദവി സംബന്ധിച്ച് ആരോപണത്തെ തുടർന്നാണ് 20 എംഎൽഎമാരെ അയോഗ്യരാക്കിയത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു.

അധികാരത്തിലേറി ആദ്യത്തെ മാസം തന്നെ സംസ്ഥാനത്തെ 21 എംഎൽഎ മാരെ മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറിമാരായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിയമിച്ചിരുന്നു. ഇരട്ടപ്പദവിയിലൂടെ എംഎൽഎമാർ സർക്കാറിൽ നിന്ന് പ്രതിഫലം പറ്റിയതോടെ സംഭവം വിവാദമായി.

21 എം​എ​ൽ​എ​മാ​രെയും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ശാ​ന്ത് പ​ട്ടേ​ൽ എ​ന്ന അ​ഭി​ഭാ​ഷ​ക​നാണ് കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.

നി​യ​മ​സ​ഭ​യി​ൽ ആകെയുളള 70 സീറ്റിൽ 67 ഉം എ​എ​പി​ക്കാണ്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇരട്ടപദവി ആരോപണം നേരിട്ട ഒരു എംഎൽഎ നേരത്തേ തന്നെ രാജിവച്ചിരുന്നു. 20 പേർ പോയാലും 46 പേരുടെ പിന്തുണയുളള ആംആദ്മി പാർട്ടിക്ക് ഡൽഹിയിൽ ഭരണം നഷ്ടപ്പെടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Aap mlas disqualification party moves delhi high court hearing today

The moderation of comments is automated and not cleared manually by malayalam.indianexpress.com