ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ 20 എംഎൽഎമാർ അയോഗ്യരായി. എംഎൽഎമാരെ അയോഗ്യരാക്കാനുളള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചു. 20 മണ്ഡലങ്ങളിൽ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും.

ഇരട്ടപ്പദവിയുടെ പേരിലാണ് ഡൽഹിയിലെ 20 ആംആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കാനുളള ശുപാർശ തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രപതിക്ക് മുൻപാകെ വച്ചത്. ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ 70 അംഗ നിയമസഭയിൽ 67 അംഗങ്ങളുണ്ടായിരുന്ന ആംആദ്മിക്ക് ഇതോടെ എഎപി എംഎൽഎമാരുടെ എണ്ണം 46 ആയി. ഒരംഗം നേരത്തേ തന്നെ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

ഡൽഹിയിൽ മുഖ്യധാര രാഷ്ട്രീയ കക്ഷികളെയാകെ അമ്പരപ്പിച്ച് വൻ ശക്തിയായി പൊടുന്നനെ ഉയർന്നുവന്ന ആംആദ്മി പാർട്ടിയെ പിടിച്ചുകുലുക്കിയ ആദ്യത്തെ വിവാദമായിരുന്നു ഇരട്ടപ്പദവി. രണ്ട് പാർലമെന്ററി പദവികളിൽ നിന്ന് പ്രതിഫലം പറ്റിയെന്നായിരുന്നു പുറത്തുവന്നത്. എംഎൽഎമാരായ 20 പേരും മന്ത്രിമാരുടെ പാർലമെന്ററി കാര്യ സെക്രട്ടറിമാരായി പ്രവർത്തിച്ച് പ്രതിഫലം പറ്റിയിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാവരെയും അയോഗ്യരാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ