scorecardresearch
Latest News

എഎപി നേതാവ് സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ ഓയിൽ മസാജ്; വീഡിയോ പുറത്ത്

സത്യേന്ദറിന് മസാജും പ്രത്യേക ഭക്ഷണവും ഉൾപ്പെടെ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് ഇ.ഡി ആരോപിച്ചിരുന്നു

എഎപി നേതാവ് സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ ഓയിൽ മസാജ്; വീഡിയോ പുറത്ത്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ സുഖവാസം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സത്യേന്ദറിന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബിജെപിയാണ് പുറത്തുവിട്ടത്.

സത്യേന്ദറിന് മസാജും പ്രത്യേക ഭക്ഷണവും ഉൾപ്പെടെ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് ഇ.ഡി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ എഎപി നേതാവിന് വിഐപി സൗകര്യം ഒരുക്കിയ തിഹാർ ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ജയിലിലും സത്യേന്ദർ ജെയിൻ തന്റെ അധികാരം പ്രയോഗിക്കുന്നുണ്ടെന്ന് കളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജെയിന്റെ ജാമ്യ ഹർജി ഡൽഹി കോടതി പരിഗണിക്കവേ ഇ.ഡി പറഞ്ഞിരുന്നു. ജെയിന് പഴങ്ങളും മസാജും ലഭിക്കുന്നുണ്ടെന്നും സെല്ലിനകത്ത് അപരിചിതരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ഇ.ഡിയുടെ ആരോപങ്ങൾ അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ള എഎപി നേതാക്കൾ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സെല്ലിനകത്ത് സത്യേന്ദർ ജെയിന് മസാജ് ലഭിക്കുന്നതിന്റെ വീഡിയോ ബിജെപി പുറത്തുവിട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Aap leader satyendar jain gets oil massage in tihar jail