ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട പ​ദ​വി​യു​ടെ പേ​രി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി തെ​റ്റാണെന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. എം​എ​ൽ​എ​മാ​രു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ര​ട്ട പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വീ​ണ്ടും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സത്യം വിജയിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭിപ്രായപ്പെട്ടു. ജനങ്ങൾ തിരഞ്ഞെടുത്ത അവരുടെ പ്രതിനിധികളെ തെറ്റായ നീക്കത്തിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കിയത്. ജനങ്ങൾക്ക് ഹൈക്കോടതി നീതി നൽകിയെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും കേജ്‌രിവാൾ​ ട്വീറ്റ് ചെയ്തു.

ഡ​ൽ​ഹി നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് എ​എ​പി എം​എ​ൽ​എ​മാ​ർ ഇ​ര​ട്ട പ്ര​തി​ഫ​ലം പ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. എംഎൽഎമാരായ 20 പേരും മന്ത്രിമാരുടെ പാർലമെന്ററി കാര്യ സെക്രട്ടറിമാരായി പ്രവർത്തിച്ച് പ്രതിഫലം പറ്റിയിരുന്നു. പിന്നാലെ ഇരട്ടപ്പദവിയുടെ പേരിൽ ഡൽഹിയിലെ 20 ആംആദ്മി പാർട്ടി എംഎൽഎമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയിരുന്നു. 70 അംഗ നിയമസഭയിൽ എഎപിക്ക് 67 അംഗങ്ങളാണ് ഉളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ