ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും എച്ച്‌വണ്‍ എന്‍വണ്‍. ഇരുവരും മുംബൈയിലെ വസതിയില്‍ ചികിത്സയിലാണ്.

സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനു വേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദദാന ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നതായിരുന്നു പരിപാടിയുടെ അവതാരകന്‍ കൂടിയായ ആമിര്‍. എന്നാല്‍ ചികിത്സയിലായതിനാല്‍ തനിക്ക് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്നറിയിച്ചുകൊണ്ട് ആമിര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി.

ഒരുവര്‍ഷം കഠിനാധ്വാനം ചെയ്തതിനു ഫലം കാണുമ്പോള്‍ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വലിയ വിഷമം ഉണ്ടെന്നും പകര്‍ച്ചവ്യാധി ആയതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലെന്നും ആമിര്‍ പറഞ്ഞു. ആമിറും കിരണും ഒന്നിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഷാരൂഖ് ഖാന്‍, നിത അംബാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ