ന്യൂഡൽഹി: സ്വന്തം പാർട്ടിയായാലും ശരി ആം ആദ്മി സർക്കാർ നടപടിയെടുക്കും. കെട്ടിടം അനധികൃതമായി കയ്യേറുകയും അത് എഎപി പാർട്ടി ഓഫിസാക്കി മാറ്റുകയും ചെയ്തതിന് 27 ലക്ഷം രൂപ വാടക ഇനത്തിൽ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ആം ആദ്മി സർക്കാർ. ഡൽഹി സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പാണ് വാടക അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും എഎപി മേധാവിക്കും എത്രയും പെട്ടെന്ന് കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് സിവിക് ബോഡി നോട്ടീസ് അയച്ചിരുന്നു. ലഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നും ചില വൃത്തങ്ങളിൽനിന്നും ലഭിച്ച വിവരം.

കഴിഞ്ഞ ഡിസംബറിലാണ് ബെയ്ജാൽ ലഫ്.ഗവർണറായി ചുമതലയേറ്റത്. പൊതുജനങ്ങളുടെ പണം പരസ്യങ്ങൾക്ക് ചെലവഴിച്ച ഇനത്തിൽ 97 കോടി രൂപ എഎപി പാർട്ടിയിൽനിന്നും പിടിച്ചെടുക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ