ആധാറിൽ ഇനി മുഖവും രേഖപ്പെടുത്താൻ യു ഐ ഡി എ ഐയുടെ തീരുമാനം. ജൂലൈ ഒന്ന് മുതൽ ഇത് നടപ്പിലാക്കും. വിരലടയാളം, കൃഷ്ണമണി എന്നിവ കൊണ്ടുളള ബയോമെട്രിക് സംവിധാനങ്ങളിൽ വ്യക്തികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഇതെന്ന് യു. ഐ ഡി എ ഐ അവകാശപ്പെടുന്നു.

ഈ സംവിധാനം നിലവിൽ വരുന്നതോടെ പ്രായം, കഠിനമായ ജോലി എന്നിവ കാരണം വിരലടയാളങ്ങൾ വ്യക്തമാകാത്തവരുടെ ബയോമെട്രിക് രേഖപ്പെടുത്തലിന് ബുദ്ധിമുട്ട് മാറുമെന്ന് യുനീക് ഐഡന്രിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഈ സേവനം “ഫ്യൂഷൻ മോഡി”ൽ മാത്രമേ ലഭിക്കുകയുളളൂ. അതായത്, നിലവിലുളള മറ്റ് ആധികാരിക തിരിച്ചറിയൽ സംവിധാനങ്ങളോടൊപ്പം മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുകയുളളൂ.

മുഖത്തിനൊപ്പം തിരിച്ചറിയലിനായി വിരലടയാളം കൃഷ്ണമണിഅടയാളം എന്നിവയിലൊന്ന്  കൂടി രേഖപ്പെടുത്തേണ്ടി വരുമെന്ന് യു ഐ ഡി എ ഐ അറിയിച്ചു.

നിലവിൽ വിരലടയാളവും കൃഷ്ണമണിയുമാണ് രണ്ട് ബയോ മെട്രിക് ഓഥൻറിക്കേഷൻ സംവിധാനം. പുതിയ രീതി “ആവശ്യാനുസരണമായിരിക്കും” അനുവദിക്കുക.

കഴിഞ്ഞ ആഴ്ചയണ് വിർച്വൽ ഐഡി കൂടി സുരക്ഷയ്ക്കായി ഉപയോഗിക്കാൻ യു ഐ ഡി എ ഐ തീരുമാനിച്ചത്. വ്യക്തികൾക്ക് വിർച്വൽ ഐഡി ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ആധാറിലെ ഡാറ്റാ ചോരുന്നുവെന്ന വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് ഈ സംവിധാനവുമായി യു ഐ ഡി എ ഐ രംഗത്തെത്തിയത്.

മാർച്ച് ഒന്ന് മുതൽ ആധാർ കാർഡ് ഉളളവർക്ക് 16 അക്ക വിർച്വൽ നമ്പർ  ഉപയോഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ