scorecardresearch

ഇനി ആധാറിന്രെ ആധാരമായി മുഖവും, "ഫ്യൂഷൻ മോഡിൽ"

ആധാറിൽ നിലവിൽ  യു ഐ ഡി എ ഐക്ക് രണ്ട് രീതിയിലുളള ബയോമെട്രിക് ആധികാരികതയാണ് ഉളളത് ഒന്ന്  വിരലടയാളം, രണ്ടാമത്തേത് കൃഷ്ണമണി

ആധാറിൽ നിലവിൽ  യു ഐ ഡി എ ഐക്ക് രണ്ട് രീതിയിലുളള ബയോമെട്രിക് ആധികാരികതയാണ് ഉളളത് ഒന്ന്  വിരലടയാളം, രണ്ടാമത്തേത് കൃഷ്ണമണി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Now, UIDAI to introduce facial authentication for Aadhaar in ‘fusion mode’

ആധാറിൽ ഇനി മുഖവും രേഖപ്പെടുത്താൻ യു ഐ ഡി എ ഐയുടെ തീരുമാനം. ജൂലൈ ഒന്ന് മുതൽ ഇത് നടപ്പിലാക്കും. വിരലടയാളം, കൃഷ്ണമണി എന്നിവ കൊണ്ടുളള ബയോമെട്രിക് സംവിധാനങ്ങളിൽ വ്യക്തികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഇതെന്ന് യു. ഐ ഡി എ ഐ അവകാശപ്പെടുന്നു.

Advertisment

ഈ സംവിധാനം നിലവിൽ വരുന്നതോടെ പ്രായം, കഠിനമായ ജോലി എന്നിവ കാരണം വിരലടയാളങ്ങൾ വ്യക്തമാകാത്തവരുടെ ബയോമെട്രിക് രേഖപ്പെടുത്തലിന് ബുദ്ധിമുട്ട് മാറുമെന്ന് യുനീക് ഐഡന്രിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഈ സേവനം "ഫ്യൂഷൻ മോഡി"ൽ മാത്രമേ ലഭിക്കുകയുളളൂ. അതായത്, നിലവിലുളള മറ്റ് ആധികാരിക തിരിച്ചറിയൽ സംവിധാനങ്ങളോടൊപ്പം മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുകയുളളൂ.

മുഖത്തിനൊപ്പം തിരിച്ചറിയലിനായി വിരലടയാളം കൃഷ്ണമണിഅടയാളം എന്നിവയിലൊന്ന്  കൂടി രേഖപ്പെടുത്തേണ്ടി വരുമെന്ന് യു ഐ ഡി എ ഐ അറിയിച്ചു.

Advertisment

നിലവിൽ വിരലടയാളവും കൃഷ്ണമണിയുമാണ് രണ്ട് ബയോ മെട്രിക് ഓഥൻറിക്കേഷൻ സംവിധാനം. പുതിയ രീതി "ആവശ്യാനുസരണമായിരിക്കും" അനുവദിക്കുക.

കഴിഞ്ഞ ആഴ്ചയണ് വിർച്വൽ ഐഡി കൂടി സുരക്ഷയ്ക്കായി ഉപയോഗിക്കാൻ യു ഐ ഡി എ ഐ തീരുമാനിച്ചത്. വ്യക്തികൾക്ക് വിർച്വൽ ഐഡി ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ആധാറിലെ ഡാറ്റാ ചോരുന്നുവെന്ന വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് ഈ സംവിധാനവുമായി യു ഐ ഡി എ ഐ രംഗത്തെത്തിയത്.

മാർച്ച് ഒന്ന് മുതൽ ആധാർ കാർഡ് ഉളളവർക്ക് 16 അക്ക വിർച്വൽ നമ്പർ  ഉപയോഗിക്കാം.

Aadhaar Card

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: