ആധാർ കാർഡിൽ വിർച്വൽ തിരിച്ചറിയൽ നമ്പറെന്ന പുതിയ മാറ്റത്തിന്രെ ആശയവുമായി യുണീക് ഐഡന്രിഫേക്കഷൻ അതോറിട്ടി ഓഫ് ഇന്ത്യ. ആധാർ വിവരങ്ങൾചോരുന്നുവെന്ന വാർത്തകൾ നിരവധിയായി വന്ന സാഹചര്യത്തിലാണ് ഈ ആശയം അവതരിപ്പിക്കപ്പെടുന്നത്.

ആധാറിലെ പന്ത്രണ്ടക്ക നമ്പറിന് പകരം വിർച്വൽ ഐഡിയിൽ പതിനാറ് അക്ക നമ്പരാണ് ഉണ്ടാകുക. തിരിച്ചറിയിലിനായി ചെറിയൊരു സമയത്തേയ്ക്ക് ഈ വിർച്വൽ ഐ ഡി ഉപയോഗിക്കാം. യു ഐ ഡി എ ഐ യുടെ വെബസൈറ്റിൽ നിന്നും ലഭിക്കുന്ന താൽക്കാലിക വിർച്വൽ ഐഡി നമ്പറും ബയോമെട്രിക് വെരിഫിക്കേഷനും ഉപയോഗിച്ച് തിരിച്ചറിയൽ സംവിധാനം നടപ്പാക്കാനാകും എന്നാണ് യു ഐ ഡി എ ഐ പറയുന്നത്. യു ഐ ഡി എ ഐ യുടെ പോർട്ടലിന് പുറമെ എൻറോൾമെന്ര് സെന്രർ, ആധാർ മൊബൈൽ ആപ്പ് എന്നിവയിൽ നിന്നും വിർച്വൽ ഐഡി ലഭിക്കും.

ഇങ്ങനെ ഉപയോഗിക്കുമ്പോൾ ആധാർ നമ്പർ കൈമാറ്റം ചെയ്യപ്പെടേണ്ടി വരില്ലെന്നും യ ഐ ഡി എ ഐ പറയുന്നു. മാത്രമല്ല, ഉപയോക്താക്കൾക്ക് വിർച്വൽ ഐഡികൾ ഉണ്ടാക്കുന്നതിന് പരിധിയുണ്ടാകില്ല. പുതിയ ഐഡി ഉണ്ടാക്കുമ്പോൾ പഴയ ഐ ഡി ഇല്ലാതാകും.
ഈ വർഷം മാർച്ച് ഒന്ന് മുതൽ വിർച്വൽ ഐഡി സ്വീകരിക്കുന്നത് ഔദ്യോഗികമാക്കും. ജൂൺ ഒന്ന് മുതൽ വിർച്വൽ ഐഡിയായിരിക്കും നിർബന്ധമാക്കുകയെന്നും പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ