ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീടില്ലാതെ തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന് പേർക്ക് എങ്ങിനെ ആധാർ നൽകുമെന്ന് സുപ്രീം കോടതിയുടെ ചോദ്യം. വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് രാ​ത്രി​കാ​ല അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു സം​ബ​ന്ധി​ച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.

“കി​ട​പ്പാ​ട​മി​ല്ലാ​ത്ത ദ​രി​ദ്ര​ർ​ക്ക് ആധാർ ഇല്ലാതെ ക്ഷേ​മ പ​ദ്ധ​തി​ക​ളുടെ ആനുകൂല്യം എങ്ങിനെ നൽകും? ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന വീ​ടും സ്ഥി​ര​മാ​യ മേ​ൽ​വി​ലാ​സ​വും ഇ​ല്ലാ​ത്ത​വ​ർ​ എന്താണ് ചെയ്യുക?” സു​പ്രീം​കോ​ട​തി ചോ​ദി​ച്ച​ത്.

രാജ്യത്ത് 2011ൽ നടത്തിയ അവസാന ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 1.7 കോടി പേരാണ് വീടില്ലാതെ തെരുവിൽ കഴിയുന്നത്. വീ​ടി​ല്ലാ​ത്താ​വ​ർ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നാ​ണോ ഇ​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി സാ​മൂ​ഹ്യ​നീ​തി ബെ​ഞ്ച് അ​ധ്യ​ക്ഷ​നാ​യ ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​ക്കൂ​ർ ചോ​ദി​ച്ച​ത്.

വ​ട​ക്കേ ഇ​ന്ത്യ അതിശൈത്യത്തിൽ വിറച്ചുനിൽക്കുന്ന കാലത്ത് തെരുവിൽ കഴിയുന്നവരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. രാ​ത്രി​സ​ങ്കേ​ത​ങ്ങ​ളുടെ കുറവിൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ർ​പ്ര​ദേ​ശ് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook