ന്യൂഡൽഹി: പാൻ നമ്പറും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യത്തെ കോവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത് ജൂൺ 30 ആയിരുന്നു.
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30, 2021ലേക്ക് വരെ നീട്ടിയതായി ധനമന്ത്രി അനുരാഗ് താക്കൂർ വെള്ളിയാഴ്ച പറഞ്ഞു. കോവിഡ് ചികിത്സക്കുള്ള നികുതിയിളവുകൾ സംബന്ധിച്ച പുതിയ നടപടികളും മന്ത്രി പ്രഖ്യാപിച്ചു.
കൂടാതെ, 2019-2020, 2020-2021 കാലയളവിൽ ഒരാൾ ഒരു കുടുംബത്തിന് കോവിഡ് ചികിത്സക്കായി നൽകിയ പണത്തിൽ നികുതി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. നികുതിയിളവിന് പാർപ്പിടങ്ങളിൽ നിക്ഷേപിക്കാനുള്ള സമയം മൂന്ന് മാസത്തിലധികമായി നീട്ടിയതായും അദ്ദേഹം അറിയിച്ചു
നേരിട്ടുള്ള നികുതി തർക്ക പരിഹാര പദ്ധതി വിവാദ് സേ വിശ്വാസ് പ്രകാരം പണമടയ്ക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ രണ്ടു മാസത്തേക്കും കേന്ദ്ര സർക്കാർ നീട്ടി.
Read Also: ‘അക്കൗണ്ടിലേക്ക് ഒരു മണിക്കൂറോളം പ്രവേശനം നിഷേധിച്ചു’; ട്വിറ്ററിനെതിരെ രവിശങ്കര്‍ പ്രസാദ്