scorecardresearch
Latest News

ആദായനികുതി റിട്ടേണുകൾക്കും പാൻ കാർഡിനും ആധാർ നിർബന്ധമാക്കുന്നു

പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ആധാർ കാർഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാൻ കാർഡുകൾ അസാധുവാകും

ന്യൂഡൽഹി: ആദായനികുതി റിട്ടേണുകൾക്കും പാൻ കാർഡ് ആപ്ലിക്കേഷനും കേന്ദ്രം ആധാർ നിർബന്ധമാക്കുന്നു. ജൂലൈ ഒന്നു മുതൽ പദ്ധതിക്കു തുടക്കമിടുമെന്ന് കേന്ദ്രസർക്കാർ പാർലമെന്‍റിനെ അറിയിച്ചു. പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ആധാർ കാർഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാൻ കാർഡുകൾ അസാധുവാകും.

ധനബില്ലില്‍ ഭേദഗതി വരുത്തിയ ബില്‍ കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ചു. ധനബില്ലില്‍ ബുധനാഴ്ച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറുപടി പറയും.

ധനബില്ലിന് ലോക്സഭയുടെയും രാജ്യസഭയുടെയും അനുമതി നിർബന്ധമായത് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത് സർക്കാർ ജൂലൈയിലേക്കു നീട്ടിയത്. ലോക്സഭയിൽ ബിൽ പാസാക്കുന്നതിനു ബുദ്ധിമുട്ടില്ലെങ്കിലും രാജ്യസഭയിൽ സർക്കാരിനു ഭൂരിപക്ഷമില്ല. എന്നാൽ മൂന്നു മാസത്തിനുള്ളിൽ ബിജെപിക്കു രാജ്യസഭയിൽ കൂടുതൽ അംഗങ്ങളുണ്ടാകും. ഇതേതുടർന്നാണ് പദ്ധതി നടപ്പാക്കുന്നതു ജൂലൈയിലേക്കു നീട്ടിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Aadhaar to be made mandatory for filing i t return and pan card apply