ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. യൂ​ണിക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) ഔദ്യോ​ഗി​ക​മാ​യി വി​ക​സി​പ്പി​ച്ച സോ​ഫ്റ്റ്‌വെ​യ​ർ ഉ​പ​യോ​ഗി​ക്കാ​തെ, സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ച സോ​ഫ്റ്റ്‌വെ​യ​ർ വ​ഴി ഹാ​ക്ക​ർ​മാ​ർ​ക്ക് അ​ന​ധി​കൃ​ത ആ​ധാ​ർ ന​ന്പ​റു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. പാച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആധാറില്‍ എന്റോള്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് രാജ്യാന്തര മാ​ധ്യ​മ​മാ​യ ഹഫ് പോസ്റ്റിന്റെ അന്വേഷണത്തില്‍ വ്യക്തമാക്കുന്നു. മൂ​ന്നു മാ​സം നീ​ണ്ടു നി​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

2500 രൂ​പ ചെ​ല​വു​വ​രു​ന്ന പാ​ച്ച് ഉ​പ​യോ​ഗി​ച്ച് ആ​ധാ​ർ ന​ന്പ​റു​ക​ൾ സൃ​ഷ്ടി​ക്കാ​മെ​ന്നും രാ​ജ്യ​ത്തെ വി​വി​ധ എ​ൻ​റോ​ൾ​മെ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഈ ​വ​ഴി​യി​ലൂ​ടെ ആ​ധാ​ർ ന​മ്പർ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഹ​ഫ് പോ​സ്റ്റ് അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ടെത്തി. വ്യാ​ജ ആ​ധാ​ർ ന​ന്പ​ർ നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്ന കോ​ഡിങ് സം​വി​ധാ​നം ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചെ​ന്നും വി​ദ​ഗ്ധ​രു​മാ​യി സം​വ​ദി​ച്ച് ത​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​യ സോ​ഫ്റ്റ്‌വെ​യ​റി​ന്‍റെ ആ​ധി​കാ​രി​ക​ത സ്ഥി​രീ​ക​രി​ച്ചെ​ന്നും ഹ​ഫ് പോ​സ്റ്റ് അ​വ​കാ​ശ​പ്പെ​ട്ടു.

പൗരന്മാരുടെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായി ആധാറിനെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ കാലത്ത് രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നും ഹഫ് പോസ്റ്റ് വ്യക്തമാക്കുന്നു. കോഡുകള്‍ ഉപയോഗിച്ച് നിലവിലുള്ള പ്രോഗ്രാമുകളില്‍ മാറ്റം വരുത്താന്‍ ആണ് പാച്ച് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാനും കഴിയുന്ന സോഫ്റ്റ്‌വെയര്‍ ആണിത്.

മു​ഖം തി​രി​ച്ച​റി​ഞ്ഞ് എ​ൻ​റോ​ൾ​മെ​ന്‍റ് സാ​ധ്യ​മാ​കു​ന്ന (ഫേ​സ് റി​ക്ക​ഗ്നി​ഷ​ൻ) സം​വി​ധാ​നം ഉ​ട​ൻ യു​ഐ​ഡി​എ​ഐ പു​റ​ത്തി​റ​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ധാ​ർ വി​വ​ര​ചോ​ർ​ച്ച സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് ഹ​ഫ് പോ​സ്റ്റ് ആ​ധാ​ർ അ​തോ​റി​റ്റി​യോ​ടു പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. എ​ൻ​റോ​ൾ​മെ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ബ​യോ​മെ​ട്രി​ക് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്ത​ൽ സം​വി​ധാ​നം, എ​ൻ​റോ​ൾ​മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ തി​രി​ച്ച​റി​യാ​ൻ യു​ഐ​ഡി​എ​ഐ​യെ സ​ഹാ​യി​ക്കു​ന്ന ജി​പി​എ​സ് സം​വി​ധാ​നം എ​ന്നി​വ ത​ക​ർ​ക്കാ​ൻ പാ​ച്ച് സോ​ഫ്റ്റ​വെ​യ​റി​നു ക​ഴി​യും. ജി​പി​എ​സ് സു​ര​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ലോ​ക​ത്ത് എ​വി​ടെ​നി​ന്നും ആ​ധാ​ർ ന​ന്പ​ർ നി​ർ​മി​ക്കാ​ൻ ക​ഴി​യും.

അ​നൗ​ദ്യോ​ഗി​ക പാ​ച്ച് സോ​ഫ്റ്റ​വെ​യ​ർ ഐ​റി​സ് (കൃ​ഷ്ണ​മ​ണി) തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ സം​വേ​ദ​ന​ക്ഷ​മ​ത കു​റ​യ്ക്കു​ക​യും റജി​സ്റ്റ​ർ ചെ​യ്ത ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ഫോ​ട്ടോ ആ​ധി​കാ​രി​ക​ത​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടെ പാ​ച്ച് ആ​ക്സ​സ് ഉ​ള്ള​വ​ർ​ക്ക് ആ​ധാ​ർ ന​ന്പ​റു​ക​ൾ സൃ​ഷ്ടി​ക്ക​ൽ സാ​ധ്യ​മാ​ക്കു​ന്നു. 2017 തു​ട​ക്കം മു​ത​ലാ​ണ് പാ​ച്ച് ല​ഭ്യ​മാ​യി തു​ട​ങ്ങു​ന്ന​ത്. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ഇ​തി​ന്‍റെ വി​പ​ണ​നം. 200 മു​ത​ൽ 500 രൂ​പ വ​രെ​യാ​ണ് പാ​ച്ച് ഉ​പ​യോ​ഗി​ച്ച് ആ​ധാ​ർ എ​ൻ​റോ​ൾ ചെ​യ്യു​ന്ന​തി​ന് സ്വ​കാ​ര്യ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഈ​ടാ​ക്കു​ന്ന​ത്. പാ​ച്ച് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് യു​ഐ​ഡി​എ​ഐ​ക്കു വി​വ​രം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും പാ​ച്ച് ഉ​പ​യോ​ഗ​പ്ര​ദ​മാ​ണെ​ന്ന് ചി​ല ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഹ​ഫ് പോ​സ്റ്റ് അ​ന്വേ​ഷ​ണ​ത്തോ​ടു പ്ര​തി​ക​രി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook