/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
ന്യൂഡല്‍ഹി: സവിശേഷ തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ വിവിധ പദ്ധതികളുമായും സേവനങ്ങളുമായും ബന്ധിപ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ കേസില്‍ സുപ്രീംകോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആധാര്‍ കേസില്‍ അന്തിമ വിധിയുണ്ടാകും വരെ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെടുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവ ബന്ധിപ്പിക്കാനാണ് കൂടുതല്‍ സമയം അനുവദിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധിയും മാര്‍ച്ച് 31 വരെ നീട്ടാന്‍ സമ്മതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
പുതുതായി ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ആറുമാസത്തിനകം ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇടക്കാല ഉത്തരവിലൂടെ ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. കേസില്‍ അന്തിമ വാദം ജനുവരി 10 ന് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.