ന്യൂഡല്‍ഹി: ഇനിമുതല്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയുള്ള നിക്ഷേപങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം. ഇതിനു പുറമെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), നാഷണല്‍ സേവിംഗ്സ് സെര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിലവില്‍ ഈ പദ്ധതികളില്‍ ചേര്‍ന്നിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31 ആധാര്‍ ബന്ധിപ്പിക്കാന്‍ സമയമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ എന്റോള്‍ നമ്പര്‍ നല്കിയാലും മതിയാകും. ഇതിനായി നാലു വ്യത്യസ്ത വിജ്ഞാപനങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകളും, മൊബൈല്‍ നമ്പരും, ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പുറത്തുവന്നതിന് ശേഷമാണ് പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ആധാറിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനം.