ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനു (നീറ്റ്) ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റടക്കമുള്ള മറ്റ് ദേശീയ മത്സര പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നീറ്റ് പരീക്ഷയ്ക്കു അപേക്ഷിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായിരുന്നു.
ഇക്കാര്യം സിബിഎസ്ഇ വെബ്സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു.
യുണീക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യും സംഭവം നിഷേധിച്ച് രംഗത്ത് വന്നു. നീറ്റ് പരീക്ഷയെഴുതാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കി.