ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ ആദായ നികുതി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിടിഡി). ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതി ഭാഗികമായാണ് മാത്രമാണ് സ്റ്റേ ചെയ്തതെന്നും സിബിഡിടി പ്രസ്താവനയില്‍ വ്യക്തമാക്കി.

2017 ജൂലൈ 1 മുതല്‍ ആദായനികുതി റിട്ടേണിനോ പാന്‍ കാര്‍ഡിനായുളള അപേക്ഷയ്ക്കോ ആധാര്‍ നമ്പറോ ആധാര്‍ എന്‍റോള്‍മെന്റ് ഐഡിയോ ഹാജരാക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇതിനായി ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പാ​ൻ ഉ​ള്ള​വ​രും പു​തു​താ​യി അ​പേ​ക്ഷി​ച്ച​വ​രും ഉ​ട​ൻ ഇ​ൻ​കം ടാ​ക്സ് അ​ധി​കൃ​ത​രെ ആ​ധാ​ർ ന​ന്പ​ർ അ​റി​യി​ക്ക​ണ​മെ​ന്നും സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം ഭാ​ഗി​ക സ്റ്റേ ​ചെ​യ്തി​രു​ന്നു. ആ​ധാ​ർ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാം. ആ​ധാ​ർ വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു വ​രെ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​വി​ല്ലെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മെ​ന്നും ര​ണ്ടം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ആ​ധാ​ർ കാ​ർ​ഡു​ള്ള​വ​ർ പാ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സി​ന്‍റെ തീ​രു​മാ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സുപ്രിംകോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് പഠിച്ചതിന് ശേഷമാണ് പുതിയ തീരുമാനമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

Read More : ആധാർ – നുണകളും മിഥ്യാധാരണകളും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ