ഹർത്താൽ അങ്ങനെ ഓക്‌സ്‌ഫോർഡിലും; നിഘണ്ടുവിലിടം പിടിച്ച് 26 പുതിയ ഇന്ത്യൻ വാക്കുകൾ

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ പത്താം പതിപ്പിൽ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകളാണുള്ളത്

oxford dictionary, new words in oxford dictionary, ഓക്സ്ഫോർഡ്, oxford dictionary latest edition, Indian words in Oxford dictionary, Aadhaar, chawl, hartal, upazila, shaadi, dabba

ന്യൂഡൽഹി: ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിൽ 26 ഇന്ത്യൻ വാക്കുകളാണ് പുതിയതായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ആധാർ, ഹർത്താൽ, ശാദി എന്നീ വാക്കുകളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ പത്താം പതിപ്പിൽ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകളാണുള്ളത്. മൈക്രോ പ്ലാസ്റ്റിക്, ഫേക്ക് ന്യൂസ്, ചാറ്റ്ബോട്ട് എന്നീ പുതിയ പദങ്ങളും ഡിക്ഷണറിയുടെ ഭാഗമായി.

പുതിയതായി ചേർക്കപ്പെട്ട 26 ഇന്ത്യൻ വാക്കുകളിൽ 22 എണ്ണം അച്ചടിച്ച ഡിക്ഷനറിയിലും മാറ്റുള്ളവ ഡിജിറ്റൽ ഡിക്ഷണറിയിലുമാണ്. വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന തരത്തിൽ സഹായകമാകുന്ന വെബ്‌സൈറ്റ് ആപ്ലിക്കേഷൻ വേർഷനുകളിൽ പുതിയ ഓക്സ്ഫോർഡ് ഡിക്ഷണറി ലഭ്യമാകും.

ആറ് ലക്ഷത്തോളം വാക്കുകളുടെ ശേഖരമാണ്. ഇംഗ്ലീഷ് ഭാഷയുടെ ശരിയായ ചരിത്ര പുസ്തകമായാണ് നിഘണ്ടുവിനെ പ്രസാധകരായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് വിശേഷിപ്പിക്കുന്നത്.

Aadhaar noun
[uncountable] (Indian English)
​the system of issuing a unique, 12- digit identification number to every individual resident of India
an Aadhaar number/card
People can be enrolled for Aadhaar in three ways.

hartal noun
(especially Indian English)
​(in South Asia) an occasion when all shops and businesses are closed as a protest; a general strike
There were calls for a dawn-to-dusk hartal on Saturday.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Aadhaar hartal shaadi 26 new indian words make it to oxford dictionary

Next Story
മോദി ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലാക്കി; രൂക്ഷ വിമർശനവുമായി ‘ദ ഇക്കണോമിസ്റ്റ്’narendra modi, നരേന്ദ്ര മോദി, bjp, ബിജെപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com