scorecardresearch

ആധാര്‍ കേസ് വിധി പറയാനായി മാറ്റി വെച്ചു; ചരിത്രത്തിലെ രണ്ടാമത്തെ വലിയ വാദം കേള്‍ക്കലെന്ന് അറ്റോണി ജനറല്‍

68 ദിവസം നീണ്ട കേശവാനന്ദ ഭാരതി കേസാണ് ഏറ്റവും കൂടുതല്‍ കാലം വാദം കേട്ട കേസ്

68 ദിവസം നീണ്ട കേശവാനന്ദ ഭാരതി കേസാണ് ഏറ്റവും കൂടുതല്‍ കാലം വാദം കേട്ട കേസ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആധാര്‍ കാര്‍ഡിന്റെ ആധാരമെന്ത് ? സുപ്രീം കോടതി വിധി നാളെ

ന്യൂഡൽഹി: ആ​ധാ​ർ പ്ര​ശ്ന​ങ്ങ​ളും ന​ട​പ്പാ​ക്ക​ൽ പി​ഴ​വു​ക​ളും സം​ബ​ന്ധി​ച്ച ഹ​ർ​ജി​ക​ളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ വാദമാണ് കേട്ടതെന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. 68 ദിവസം നീണ്ട കേശവാനന്ദ ഭാരതി കേസാണ് ഏറ്റവും കൂടുതല്‍ കാലം വാദം കേട്ട കേസ്. ആധാര്‍ കേസില്‍ 38 ദിവസമാണ് വാദം കേട്ടത്.

Advertisment

ആ​ധാ​ർ ഗു​രു​ത​ര​പ്ര​ശ്ന​മാണെന്ന് സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ അം​ഗ​മാ​യ ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് നിരീക്ഷിച്ചു. ഇ​തി​നാ​യി അ​ൾ​ഷൈ​മേ​ഴ്സ് രോ​ഗി​യാ​യ ത​ന്‍റെ അ​മ്മ സ​ഹി​ക്കേ​ണ്ടി​വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ചു​ണ്ടി​ക്കാ​ട്ടി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യാ​ണ് ബെ​ഞ്ചി​ന്‍റെ ത​ല​വ​ൻ. മു​ൻ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഭാ​ര്യ എ​ന്ന നി​ല​യി​ൽ, അ​ൾ​ഷൈ​മേ​ഴ്സ് രോ​ഗി​യാ​യ എ​ന്‍റെ അ​മ്മ​യ്ക്ക് കു​ടും​ബ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. ആ​ധാ​ർ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​നു​ശേ​ഷം പെ​ൻ​ഷ​ന്‍റെ ആ​ധി​കാ​രി​ക​ത വ്യ​ക്ത​മാ​ക്കേ​ണ്ടി​വ​ന്നു. എ​ല്ലാ മാ​സ​വും ബാ​ങ്ക് മാ​നേ​ജ​റോ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യോ വി​വി​ധ രേ​ഖ​ക​ളി​ൽ മാ​താ​വി​ന്‍റെ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി വീ​ട്ടി​ലെ​ത്തി. ഇ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് അ​വ​ർ​ക്കു പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ത് ഒ​രു ഗു​രു​ത​ര​പ്ര​ശ്ന​മാ​ണ്- ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു. ആ​നു​കൂ​ല്യ​ങ്ങ​ൾ ഒൗ​ദാ​ര്യ​മോ ദാ​ന​മോ അ​ല്ലെ​ന്നും ഈ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് വൈ.​വി.​ച​ന്ദ്ര​ചൂ​ഡി​ന്‍റെ മ​ക​നാ​യ ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ആധാർ കാർഡ് സംബന്ധിച്ച് ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനക്ക് വന്നത്. 12 അക്ക ആധാർ നമ്പർ സർക്കാർ സേവനങ്ങൾക്ക് നിർബന്ധിതമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വകാര്യത സൂക്ഷിക്കാനുള്ള പൗരന്‍റെ അവകാശത്തെ ഹനിക്കുന്നതാണ് എന്നായിരുന്നു ഹരജിക്കാരുടെ വാദം. ആധാർ നിയമം മനുഷ്യത്വത്തെ ഹനിക്കുന്നതാണ് എന്നും ഹരജിക്കാർ വാദിച്ചു. സർക്കാറിൽ നിന്നുള്ള സൗജന്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ആധാർ പ്രയോജനപ്പെടുത്തുന്നതെന്നും വിതരണത്തിലെ അപാകതകൾ ഒഴിവാക്കുന്നതിനും അഴിമതി ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Supreme Court Aadhaar Card

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: