scorecardresearch

ആധാർ പുതുക്കൽ; അറിയേണ്ട കാര്യങ്ങൾ: Aadhaar Card Update at myaadhar.uidai.gov.in

Aadhaar Card Update at myaadhar.uidai.gov.in: ആധാർ വഴിയുള്ള തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ വി‌ജ്ഞാപനം

Aadhaar Card Update at myaadhar.uidai.gov.in: ആധാർ വഴിയുള്ള തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ വി‌ജ്ഞാപനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
aadhaar, aadhaar address update, aadhaar online address update, aadhaar latest news

Aadhaar Card Update at myaadhar.uidai.gov.in:

Aadhaar Card Update at myaadhar.uidai.gov.in: ആധാർ അനുബന്ധ രേഖകൾ പത്ത് വർഷം കൂടുമ്പോൾ പുതുക്കണമെന്ന പുതിയ മാർഗ നിർദേശവുമായി കേന്ദ്രം. പുതിയ ഭേദഗതി അനുസരിച്ച് എൻറോൾമെന്റ് തീയതി തുടങ്ങി പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടയില്‍ ഉടമകള്‍ ഒരിക്കലെങ്കിലും അനുബന്ധ രേഖകള്‍ പുതുക്കണം. ആധാര്‍ കാര്‍ഡ് എടുത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോൾ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നീ രേഖകള്‍ നല്‍കിയാണ് അപ്‌ഡേറ്റ് ചെയ്യേണ്ടതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന ആധാര്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി.

Advertisment

പുതിയ ഭേദഗതിയില്‍ ബയോമെട്രിക് അപ്‌ഡേറ്റ് ഉൾപ്പെടുത്തിയിട്ടിലെന്നും ആവശ്യമായി വരുമ്പോൾ പരിഗണിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആധാർ വഴിയുള്ള തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ വി‌ജ്ഞാപനം എത്തുന്നത്. വിരലടയാളം, ഫൊട്ടോ, ഐറിസ് എന്നിവയാണ് വൃക്തിഗത രേഖയായി രജിസ്ട്രേഷന്റെ സമയത്ത് കണക്കാക്കുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പല സേവനങ്ങൾക്കും ആധാർ ആവശ്യമാണ്. സെൻട്രൽ ഐഡന്റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിലെ വിവരങ്ങൾക്ക് കൃത്യത ഉറപ്പ് വരുത്തുന്നതിനാണ് ഭേദഗതിയെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ വിവരങ്ങൾ പുതുക്കാം.

Aadhaar Card Update at myaadhar.uidai.gov.in: ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം ഇങ്ങനെ

Advertisment

myaadhar.uidai.gov.in വെബ്സൈറ്റിൽ ആധാർ നമ്പറും മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയും നൽകി ലോഗിൻ ചെയ്യുക.

document update ലിങ്കിൽ പ്രവേശിച്ച് പേര്,ജനനത്തീയതി, വിലാസം എന്നിവ പരിശോധിക്കുക. അപ് ലോഡ് ചെയ്യുന്ന രേഖകളിലും വിവരങ്ങൾ ഇതു തന്നെയാണെങ്കിൽ മാത്രമേ അംഗീകരിക്കൂ.

പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി എന്നിവയിൽ കൈവശമുള്ള രേഖ മെനുബാറിൽ നിന്നു തിരഞ്ഞെടുക്കുക. അതിനുശേഷം view details and upload document ക്ലിക്ക് ചെയ്ത് രേഖകളുടെ സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യുക. പിഡിഎഫ്,ജെപിഇജി, പിഎൻജി ഫോർമാറ്റുകളിൽ രേഖകൾ നൽകാം. 2 എംബിയിൽ താഴെയാകണം ഇവയുടെ സൈസ്.

രേഖകൾ അംഗീകരിച്ചിലെങ്കിൽ വീണ്ടും അപ്ഡേറ്റ് ചെയ്യണം. പണം ഓൺലൈനായി അടയ്ക്കാം. 25 രൂപയാണ് ഈടാക്കുന്നത്.

Aadhaar Card Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: