ന്യൂഡല്‍ഹി: ഫോണും ബാങ്ക് അക്കൗണ്ടുമടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായ് ബന്ധിപ്പിക്കുന്നതിനായുള്ള സമയപരിധി വീണ്ടും നീട്ടിക്കൊണ്ട് സുപ്രീംകോടതി വിധി. ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പറയാനിരിക്കെയാണ് ഈ ഇടക്കാല ഉത്തരവ്. ആധാര്‍ കേസില്‍ അന്തിമ വിധിയുണ്ടാകും വരെ സ്റ്റേ ആവശ്യപ്പെടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ജനുവരി പതിനേഴാം തീയ്യതിയില്‍ പുറപ്പെടുവിച്ച മറ്റൊരു ഇടക്കാല ഉത്തരവിലായിരുന്നു ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31വരെ നീട്ടിയത്ത്. ഇത് രണ്ടാം തവണയാണ് ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിക്കൊണ്ട് പരമോന്നത കോടതി വിധി പുറപ്പെടുവിക്കുന്നത്. അന്തിമ വിധി വരുന്നത് വരെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ ഒരു സേവനവുമായ് ബന്ധിപ്പിക്കേണ്ടതില്ല എന്നതാണ് ഇന്നത്തെ സുപ്രധാന വിധി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ജസ്റ്റിസ് എ.കെ.സിക്രി, എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ അഞ്ചംഗബെഞ്ചാണ് സുപ്രധാനമായ ആധാർ കേസില്‍ വാദം കേള്‍ക്കുന്നത്.