/indian-express-malayalam/media/media_files/GhrvlHN1dxyWBV8URKkN.jpg)
ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിനായുള്ള കുട്ടികളുടെ പ്രായം ആധാർ (Aadhaar Card) ഉപയോഗിച്ച് പരിശോധിക്കും, അതിനു വേണ്ടി മാതാപിതാക്കളുടെ സമ്മതം ശേഖരിക്കുന്നതിനും ആധാർ അധിഷ്ഠിത സംവിധാനം ഉപയോഗിക്കും - വരാനിരിക്കുന്ന ഡാറ്റാ പരിരക്ഷ നിയമങ്ങളിലെ പ്രധാന നിർദ്ദേശങ്ങളിൽ ഇവ ഉൾപ്പെടും.
ഡാറ്റാ ലംഘനങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാൻ ടെക് കമ്പനികൾക്ക് രണ്ട് ഘട്ടങ്ങളുള്ള അറിയിപ്പ് (Two Stage Notification) നടപടി അവതരിപ്പിക്കുന്നതും ഇതിൽപ്പെടും എന്ന് 'ദി സൺഡേ എക്സ്പ്രസിനു' വിവരം ലഭിച്ചു.
നാല് മാസം മുമ്പ്, ഓഗസ്റ്റിൽ വിജ്ഞാപനം ചെയ്ത ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌ട് പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം (MeitY) ഡാറ്റ സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള കൺസൾട്ടേഷനുകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. നിർദിഷ്ട നിയമങ്ങളെക്കുറിച്ച്,ഡിസംബർ 19 ന് വ്യവസായ പങ്കാളികളുമായി കൂടിയാലോചന നടത്താൻ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കുട്ടിയുടെ പ്രായം പരിശോധിച്ചുറപ്പിക്കാൻ ഒരു സമ്മത ചട്ടക്കൂട്
ഓഗസ്റ്റിൽ വിജ്ഞാപനം ചെയ്ത നിയമം പ്രവർത്തനക്ഷമമാക്കുന്നതിന് കുറഞ്ഞത് 25 നിയമങ്ങളെങ്കിലും രൂപീകരിക്കേണ്ടതുണ്ട്, കൂടാതെ സർക്കാരിന് അനുയോജ്യമെന്ന് തോന്നുന്ന ഏത് വ്യവസ്ഥയ്ക്കും ചട്ടങ്ങൾ രൂപീകരിക്കാൻ അധികാരമുണ്ട്.
അവയിലൊന്ന്, ഒരു ഓൺലൈൻ സേവനം ഉപയോഗിക്കുന്നതിന് മുമ്പ് കുട്ടിയുടെ പ്രായം പരിശോധിച്ചുറപ്പിക്കാൻ ഒരു സമ്മത ചട്ടക്കൂട് അഥവാ consent framework വികസിപ്പിക്കുക എന്നതാണ്. 18 വയസ്സിന് താഴെയുള്ളവരെ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതിനായി കമ്പനികൾ 'പരിശോധിക്കാൻ കഴിയുന്ന രക്ഷാകർതൃ സമ്മതം' അഥവാ verifiable parental consent ശേഖരിക്കേണ്ടതുണ്ടെന്ന് നിയമം പറയുന്നു. പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളുടെ പ്രായപരിധി നിശ്ചയിക്കുന്നതിനുള്ള മാർഗങ്ങൾ നിയമത്തിൽ നിർദ്ദേശിക്കാത്തതിനാൽ ഈ മാറ്റം ഓൺലൈൻ കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഘടകമാണ്.
നിയമങ്ങൾ, രണ്ട് രീതികൾ ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്ന്, മാതാപിതാക്കളുടെ ആധാർ വിശദാംശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിജിലോക്കർ ആപ്പ് ഉപയോഗിക്കുക, മറ്റൊന്ന്, സർക്കാർ അനുമതി കിട്ടിയാൽ തുറക്കുന്ന ഒരു ഇലക്ട്രോണിക് ടോക്കൺ സംവിധാനം ഓൺലൈൻ കമ്പനികൾ ഉണ്ടാക്കുക എന്നതാണ്.
ആദ്യത്തേത് പ്രകാരം, ഡിജിലോക്കർ പ്ലാറ്റ്‌ഫോമിലേക്ക് കുട്ടികളുടെ ആധാർ വിശദാംശങ്ങൾ ചേർക്കാൻ രക്ഷിതാക്കളെ അനുവദിക്കുകയും പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ സൈറ്റ് ആക്‌സസ് ചെയ്യുന്ന ഒരാൾ പ്രായപൂർത്തിയായവരാണോ എന്ന് പരിശോധിക്കാൻ ആപ്പിനെ പിംഗ് ചെയ്യാൻ അനുവദിക്കുകയും ചെയ്യും.
“ഇത് ആധാർ അടിസ്ഥാനമാക്കിയുള്ള ഓതൻറ്റിക്കേഷൻ ആയിരിക്കും. എന്നാൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ അറിയാൻ സാധിക്കില്ല. ഒരു ഉപയോക്താവിന്റെ പ്രായത്തെക്കുറിച്ചുള്ള, ആധാർ ഡാറ്റാബേസിൽ നിന്നുള്ള ലളിതമായ അതെ/ഇല്ല എന്ന ഉത്തരം മാത്രമായിരിക്കും കിട്ടുക," നിയമങ്ങൾ ഇതുവരെ പരസ്യമാക്കാത്തതിനാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു ഉപയോക്താവിന്റെ ഗവൺമെന്റ് ഐഡി സ്വീകരിക്കാനും, ഐഡിയിലെ ഉള്ളടക്കങ്ങൾ പരിരക്ഷിക്കുന്നതിന് എൻക്രിപ്റ്റ് ചെയ്ത ഫോർമാറ്റിലേക്ക് ടോക്കണൈസ് ചെയ്യാനും, പ്രായവും പേരും പോലെയുള്ള പാരാമീറ്ററുകളും മാത്രം ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമുമായി മാത്രം പങ്കിടാനും കഴിയുന്ന ഒരു 'കൺസന്റ് മാനേജർ' വികസിപ്പിക്കാൻ കമ്പനികൾക്ക് കഴിയും. എന്നാൽ ഇത്തരമൊരു സംവിധാനം കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ അനുവദിക്കൂ എന്നാണ് അറിയാൻ കഴിയുന്നത്.
പരിശോധിക്കാവുന്ന രക്ഷാകർതൃ സമ്മതം, ഏജ് ഗേറ്റിംഗ് തുടങ്ങിയ മാനദണ്ഡങ്ങളിൽ നിന്നും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ഒഴിവാക്കാവുന്നതാണ്. ഈ സ്ഥാപനങ്ങളെ നിയന്ത്രിത അടിസ്ഥാനത്തിൽ മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കാമെന്ന് മനസിലാക്കുന്നു. കുട്ടിയുടെ ഡാറ്റ പ്രോസസ്സ് ചെയ്യേണ്ട നിർദ്ദിഷ്ട ഉദ്ദേശ്യത്തെ ആശ്രയിച്ചാവും ഇത് നിർണ്ണയിക്കുക.
“ഉദാഹരണത്തിന്, ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് പോലെയുള്ള പരിമിതമായ ഒരു ഉദ്ദേശ്യത്തിനായി ഒരു ട്രാൻസ്പോർട്ട് കമ്പനിക്ക് ഏജ് ഗേറ്റിംഗ് നടത്തേണ്ട ആവശ്യമില്ല. അതുപോലെ, ക്ഷേമ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾക്ക് കുട്ടിയുടെ ഡാറ്റ പരിമിതമായ രീതിയിൽ സർക്കാരിന് പ്രോസസ്സ് ചെയ്യാൻ കഴിയും,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡാറ്റാ പ്രൊട്ടക്ഷൻ ആക്‌ട് പ്രകാരം, ഒരു ഡാറ്റാ ലംഘനം തടയുന്നതിന് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പിഴ 250 കോടി രൂപ വരെ ഉയരും.
ക്ഷേമ സേവനങ്ങൾക്കും സബ്‌സിഡികൾക്കും അല്ലെങ്കിൽ സമാനമായ മറ്റ് പ്രവർത്തനങ്ങൾക്ക് പൗരന്മാർ അവരുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കുമ്പോഴെല്ലാം സർക്കാർ സ്ഥാപനങ്ങൾ അവർക്ക് നോട്ടീസ് നൽകണമെന്ന് നിയമങ്ങളിലെ മറ്റൊരു പ്രധാന നിർദ്ദേശം.
In other News
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.