Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മൂന്നു വയസുകാരിയെ ബലാൽസംഗത്തിനുശേഷം കൊലപ്പെടുത്തി, മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ

റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോമിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുഞ്ഞിനെ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു

air hostess raped, എയർഹോസ്റ്റസ് ബലാത്സംഗം ചെയ്യപ്പെട്ടു, air hostess raped in Mumbai, എയർഹോസ്റ്റസ് മുംബൈയിൽ ബലാത്സംഗം ചെയ്യപ്പെട്ടു, Mumbai rape, Mumbai gangrape, Mumbai woman gangraped, Mumbai police, Mumbai crime news, mumbai news, iemalayalam

ജംഷഡ്പൂർ: ജാർഖണ്ഡിൽ മൂന്നു വയസുളള പെൺകുഞ്ഞിനെ ബലാൽസംഗത്തിനുശേഷം കൊലപ്പെടുത്തി. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ തലയില്ലാത്ത കുഞ്ഞിന്റെ മൃതശരീരം പൊലീസ് കണ്ടെടുത്തു. കുഞ്ഞിന്റെ തല എവിടെയാണെന്ന് കണ്ടെത്താൻ പൊലീസ് നായയുടെ സഹായത്തോടെ തിരച്ചിൽ നടക്കുകയാണെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് (റെയിൽവേ) എതേശം വാഖറിബ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെളളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. ടാറ്റനഗർ റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോമിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുഞ്ഞിനെ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പശ്ചിമ ബംഗാളിലെ പുരുലിയ സ്വദേശിയാണ് കുഞ്ഞിന്റെ അമ്മ. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പമാണ് ഇവർ റെയിൽവേ സ്റ്റേഷനിലെത്തിയത്. മൂന്നുപേരും സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്നു. രാത്രിയിൽ ഉറക്കത്തിൽനിന്നും ഉണർന്നപ്പോഴാണ് മകളെ കാണാനില്ലെന്ന് അമ്മ മനസിലാക്കിയതെന്ന് വാഖറിബ് പറഞ്ഞു.

പൊലീസിൽ പരാതി നൽകിയ കുഞ്ഞിന്റെ അമ്മ തന്റെ കൂടെയുണ്ടായിരുന്ന പുരുഷന് സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസിനോട് പറഞ്ഞിരുന്നു. മകളെ കാണാതായശേഷം ഇയാളെയും കാണാതായതാണ് സംശയത്തിന് കാരണം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഫ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് അറസ്റ്റിലായ 30 ന് അടുത്ത് പ്രായമുളള രണ്ടുപേരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയത്. ബലാൽസംഗത്തിനുശേഷം കുഞ്ഞിനെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും അതിനുശേഷം തലയറുത്തു മാറ്റിയെന്നും പ്രതികൾ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. പ്രതികൾ നൽകിയ വിവരം അനുസരിച്ചാണ് മൃതശരീരം കണ്ടെടുത്തത്. പക്ഷേ കുഞ്ഞിന്റെ തല കണ്ടെടുക്കാനായിട്ടില്ലെന്ന് വാഖറിബ് പറഞ്ഞു. പ്രതികളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: A three year old girl was allegedly raped and beheaded

Next Story
മുത്തലാഖ് ക്രിമിനൽ കുറ്റം; ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിRajya Sabha Passes Muthalaq Bill, മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി, Lok Sabha, ലോക്സഭ, Lok Sabha Passed Muthalaq Bill, മുത്തലാഖ് ബിൽ ലോക്സഭയിൽ പാസാക്കി, Sabarimala, ശബരിമല, Owaisi, ഒവെെസി, Muthalaq, മുത്തലാഖ്, Triple Talaq, Lok Sabha, ലോക്സഭാ, Send BJP MPs to Sabarimala, ബിജെപി എംപിമാരെ ശബരിമലയിലേക്ക് എത്തിക്കൂ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com